യാത്രക്കാരന്റെ ജീവനെടുത്തത് വൈദ്യുത പോസ്റ്റ്... റോഡിലെ വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാത്ത അധികാരികളുടെ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ അത്താണി

യാത്രക്കാരന്റെ ജീവനെടുത്തത് വൈദ്യുത പോസ്റ്റ്... റോഡിലെ വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാത്ത അധികാരികളുടെ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ അത്താണിയാണ്.
ശൂരനാട് വടക്ക് പടിഞ്ഞാറ്റംകിഴക്ക് ക്ഷീരസംഘം പ്രസിഡന്റായ പടിഞ്ഞാറ്റംകിഴക്ക് പുത്തന്‍വിളയില്‍ റോയി ജോണ്‍ (52)ആണ് ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റില്‍ തല ഇടിച്ച് മരിച്ചത്.
ശൂരനാട് എച്ച്എസ് ജംക്ഷന്‍- കെസിടി ജംഗ്ഷന്‍ റോഡില്‍ പമ്പ്ഹൗസിനു സമീപത്തായി ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് അപകടം ഉണ്ടായത്.
മണപ്പള്ളിയിലെ ബന്ധുവീട്ടില്‍ പോയശേഷം വീട്ടിലേക്ക് വരികയായിരുന്നു. റോഡിനോട് ചേര്‍ന്നുള്ള പോസ്റ്റില്‍ ഇടിച്ചു തല തകര്‍ന്ന നിലയില്‍ ഗുരുതര പരുക്കുകളോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
അപകടത്തില്‍ ഹെല്‍മറ്റ് തകര്‍ന്നതായും പോസ്റ്റില്‍ രക്തക്കറയാണെന്നും പരിസരവാസികള്‍ . ഇതേ സ്ഥലത്ത് മുന്‍പും ബൈക്ക് യാത്രക്കാരന്‍ പോസ്റ്റില്‍ ഇടിച്ച് തല തകര്‍ന്നു മരിച്ചിട്ടുണ്ട്. ചക്കുവള്ളി- പുതിയകാവ്, കെസിടി ജംക്ഷന്‍- എച്ച്എസ് ജംക്ഷന്‍ റോഡുകളില്‍ അപകടകരമായി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാത്തതിനെതിരെ പരാതികളും പ്രതിഷേധങ്ങളും വളരെ ശക്തമാണ്.
" f
https://www.facebook.com/Malayalivartha