സാമ്പത്തിക ബുദ്ധിമുട്ടുകളും മേലധികാരികളിൽ നിന്ന് ഏൽക്കേണ്ടി വന്ന പീഡനവും! സജിയെ വീട്ടിൽ നിന്ന് കാണാതാകുന്നത് മൂന്നു ദിവസം മുൻപ്, സജിയുടെ മൊബൈൽ ഫോണിനെ പിന്തുടർന്നു മാരായമുട്ടം പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; തമ്പാനൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സജിയുടെ ആത്മഹത്യ കുറിപ്പു കണ്ടെടുത്തു

കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നെയ്യാറ്റിൻകര മാരായമുട്ടം മാതാപുരം റയാൻ ഭവനിൽ എസ്.ജെ. സജിയെ (37)യാണ് തമ്പാനൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളും മേലധികാരികളിൽ നിന്ന് ഏൽക്കേണ്ടി വന്ന പീഡനവും മൂലമാണു ജീവനൊടുക്കുന്നതെന്നു ആത്മഹത്യകുറിപ്പിൽ പറയുന്നത്. അന്വേഷണത്തിനൊടുവിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിനു ശേഷം കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടരയോടെ മൃതദേഹം സംസ്കരിച്ചു.
അതേസമയം മൂന്നു ദിവസം മുൻപാണ് സജിയെ വീട്ടിൽ നിന്ന് കാണാതായത്. ഇതിനുപിന്നാലെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സജിയുടെ മൊബൈൽ ഫോണിനെ പിന്തുടർന്നു മാരായമുട്ടം പൊലീസ് അന്വേഷണം നടത്തുകയുണ്ടായി. ഇതേത്തുടർന്നാണ് തമ്പാനൂരിലെ ലോഡ്ജിൽ സജിയുടെ മൃതദേഹം കണ്ടെത്തുന്നത്. ജയകുമാരിയാണ് ഭാര്യ. ഏഴു വയസ്സുള്ള റയാൻ സജി ഏക മകനാണ്. മകന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് സജിയുടെ പിതാവും ജനതാദൾ നേതാവുമായ എൽ.ആർ. സുദർശന കുമാർ മാധ്യമങ്ങളെ അറിയിക്കുകയുണ്ടായി.
അതേസമയം ഏഴു മാസമായി സജി ജോലിക്ക് ഹാജരായിരുന്നില്ല. ചികിത്സയുമായി ബന്ധപ്പെട്ട് ലീവ് എടുത്തുവെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. അവധിക്ക് അപേക്ഷ നൽകിയിരുന്നില്ലെന്ന് നെയ്യാറ്റിൻകര പൊലീസ് പ്രതികരിക്കുകയുണ്ടായി. ഇക്കാര്യത്തിൽ രണ്ടു തവണ കത്ത് നൽകിയതിനും മറുപടി ലഭിച്ചില്ലെന്നും ഇക്കാര്യം മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കുകയുണ്ടായി. തമ്പാനൂർ സ്റ്റേഷനു മുന്നിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ബൈക്കിനെ പിന്തുടർന്നുള്ള അന്വേഷണമാണ് സജിയുടെ മരണം പുറത്തറിയാൻ കാരണമായി മാറിയത്.
പോലീസിന്റെ നിർദ്ദേശപ്രകാരം സുഹൃത്തുക്കളെത്തി ബൈക്ക് സജിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതിനു മുൻപ് ഒരു ജൻമദിനാഘോഷ പാർട്ടിക്കായി ഹോട്ടലിൽ സുഹൃത്തുക്കൾ ഒത്തുകൂടിയിരുന്നു. ആയതിനാൽ തെന്നെ അവിടെ മുറിയെടുക്കാൻ സാധ്യതയുണ്ടെന്ന് സുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചു.
ഹോട്ടൽ റജിസ്റ്റർ പരിശോധിച്ചപ്പോൾ കഴിഞ്ഞ ചൊവ്വാഴ്ച സജി മുറിയെടുത്തതായി പൊലീസ് സ്ഥിരീകരിക്കുകയുണ്ടായി. ഇതേതുടർന്ന് മുറി തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ സജിയെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്നു കണ്ടെത്താൻ സാധിക്കുകയുള്ളു എന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha