ബി.പി.എല്‍ പട്ടിക വീണ്ടും പൊടിതട്ടിയെടുക്കുന്നു....ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയ സന്ദര്‍ഭത്തില്‍ തിരസ്‌കരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടവരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പുതിയ ഉത്തരവ്

ബി.പി.എല്‍ പട്ടിക വീണ്ടും പൊടിതട്ടിയെടുക്കുന്നു. ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയ സന്ദര്‍ഭത്തില്‍ തിരസ്‌കരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടവരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാണ് പുതിയ ഉത്തരവ്.
2009ല്‍ തയാറാക്കിയ പട്ടികയില്‍ വ്യാപക പരാതികള്‍ ഉണ്ടായതിന് പിന്നാലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാതെ വന്ന പട്ടികയാണ് വീണ്ടും പരിഗണനക്കെടുക്കുന്നത്.
ആദ്യം കുടുംബശ്രീ അംഗങ്ങള്‍ തയ്യാറാക്കിയ ബി.പി.എല്‍ പട്ടിക വ്യാപക അബദ്ധങ്ങള്‍ക്ക് പിന്നാലെ അധ്യാപകരെ നിയോഗിച്ച് പുതുക്കുകയായിരുന്നു. എന്നാല്‍, അധ്യാപകര്‍ തയ്യാറാക്കിയ പട്ടികയും അത്ര സുതാര്യമായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടിക അനുസരിച്ച് സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനത്തില്‍ ഗുണഭോക്താക്കളായ ബി.പി.എല്ലുകാരെ കണ്ടെത്തുന്നതില്‍ ഏറെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.
ഇതോടെ എന്‍.എഫ്.എസ്.എ പ്രാബല്യത്തില്‍ വന്ന ശേഷം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ പുതിയ മാനദണ്ഡം സ്വീകരിക്കുകയായിരുന്നു. ഇതനുസരിച്ച് പൊതുവിതരണ, സാമൂഹികസേവന, തദ്ദേശഭരണ വകുപ്പുകളുടെ ഏകോപനത്തോടെ വിവിധ ക്ലേശഘടകള്‍ക്ക് അനുസരിച്ച് 30 മാര്‍ക്ക് ലഭിക്കുന്നവരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി.
അതോടൊപ്പം ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 20 മാര്‍ക്ക് ലഭിക്കുന്ന സാഹചര്യം തുടരുകയും ചെയ്തു. ഈ 20 മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ട രണ്ട് ലക്ഷത്തിലധികം അനര്‍ഹരെ പുറത്താക്കേണ്ടിയും വന്നു.
അതേസമയം, 2009ന് ശേഷമുള്ള പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിന് പാരയായി ബി.പി.എല്‍ പട്ടിക മാറുകയും ചെയ്തു. ഇതിന് പരിഹാരമായി ഗ്രാമസേവകര്‍ നടത്തുന്ന വീട് പരിശോധനയുടെ അടിസഥാനത്തില്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന് 20 മാര്‍ക്ക് നല്‍കാനുള്ള പുതിയ നിര്‍ദേശം പുതിയ ഉത്തരവിലുണ്ട്.
"
https://www.facebook.com/Malayalivartha