ഈദ് അവധി ആഘോഷിക്കാൻ കുടുംബത്തോടപ്പം പോകവെ ജബൽ ജെയ്സ് മലനിരകൾക്ക് സമീപം അപകടം; ഗുരുതരമായി പരുക്കേറ്റ കുടുംബം ആശുപത്രിയിൽ, പരുക്കേറ്റ മലയാളി നഴ്സ് മരിച്ചു! അമ്മ യാത്രയായത് അറിയാതെ ജീവനുവേണ്ടി പോരാടി മക്കൾ...

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൾഫ് രാഷ്ട്രനങ്ങളിൽ നിന്നും ഏറെ വേദനിപ്പിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പെരുന്നാൾ അവധി ആഘോഷങ്ങൾക്കിടയിൽ വിവിധ അപകടങ്ങളിലായി നിരവധി പ്രവാസികളാണ് മരിച്ചത്. ഇപ്പോഴിതാ യുഎഇയിൽ വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി നഴ്സ് മരിച്ചതായി റിപ്പോർട്ട്. കൊച്ചി സ്വദേശിയായ ടിന്റു പോൾ(36) ആണ് മരിച്ചത്. മെയ് 3ന് ഈദ് അവധി ആഘോഷിക്കാൻ കുടുംബത്തോടപ്പം യാത്ര ചെയ്യവേ ജബൽ ജെയ്സ് മലനിരകൾക്ക് സമീപം ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നു. നിയന്ത്രണംവിട്ട കാർ മറ്റൊരു വാഹനവുമായി ഇടിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ അപകടം ഉണ്ടായത്.
അതേസമയം ടിന്റു പോളും ഭർത്താവ് കൃപ ശങ്കർ, ഇവരുടെ മക്കളായ കൃതിൻ ശങ്കർ(10), ആദിൻ ശങ്കർ, കൃപ ശങ്കറിന്റെ അമ്മ എന്നിവരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ടിന്റു പോളിന്റെ ഭർത്താവിനേയും മക്കളേയും റാസൽഖൈമയിലെ അൽ സഖർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. റാസൽഖൈമയിലെ അൽ ഹംറ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ടിന്റു പോൾ.
അതോടൊപ്പം താനെ ഡ്രൈവർ ഉൾപ്പെടെ കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാർക്കും ഗുരുതരമായ പരുക്കുകളുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. പരുക്കേറ്റവരെ റാസൽഖൈമയിലെ അൽ സഖർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഗുരുതരമായി പരുക്കേറ്റ ഒരാളെ സഖർ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. നിയമ നടപടികൾക്കായി കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയതായും റാസൽഖൈമ പൊലീസ് വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha