ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക്, മധ്യ - കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ലാത്ത സ്ഥലങ്ങളുടെ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2022 മെയ് 7ന് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക്, മധ്യ - കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
2022 മെയ് 8ന് ബംഗാൾ ഉൾക്കടലിൻറെ തെക്ക്- കിഴക്കൻ ഭാഗങ്ങളിലും അതിനോട് ചേർന്ന മധ്യ - കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
2022 മെയ് 9ന് മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 85 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ വടക്ക് ആൻഡമാൻ കടൽ അതിനോട് ചേർന്നുള്ള തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
2022 മെയ് 10ന് മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള കിഴക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 85 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തിയ്യതികളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
അതേസമയം കേരളത്തെ വിറപ്പിച്ച അസാനി വീണ്ടും എത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരികയാണ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് അറിയിച്ചിരിക്കുന്നു. ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുമെന്ന് ആണ് പ്രതീക്ഷ. പക്ഷേ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല എന്ത് മറ്റൊരാശ്വാസ വിവരമാണ്. മാത്രമല്ല കേരളത്തിൽ അഞ്ചുദിവസം വ്യാപകമായ മഴപെയ്യുമെന്ന് പ്രവചനമുണ്ട്.
ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ അത് ശ്രീലങ്ക നൽകിയ ‘അസാനി’ എന്നപേരിൽ അറിയപ്പെടുവാനാണ് സാധ്യത കൂടുതൽ. ‘ഉഗ്രമായ കോപം’ എന്നാണ് ഈ വാക്കിനർഥം. മണിക്കൂറിൽ 100 കിലോമീറ്റർവരെ വേഗത്തിൽ വീശാവുന്ന അസാനി ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ്.. കേരളത്തിൽ മഴമാപിനികൾ സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ 75 ശതമാനത്തിലും അധികം മഴ കിട്ടുമെന്നാ.ണ് കരുതുന്നത് .
https://www.facebook.com/Malayalivartha