ജോലിക്കിടെ വൈദ്യുതി ലൈനില്‍ നിന്ന് ജീവനക്കാരന് ഷോക്കേറ്റു.. രക്ഷകരായത് സഹപ്രവര്‍ത്തകര്‍

ജോലിക്കിടെ വൈദ്യുതിലൈനില്‍ നിന്ന് ജീവനക്കാരന് ഷോക്കേറ്റു.. രക്ഷകരായത് സഹപ്രവര്‍ത്തകര്‍. എ.ആര്‍.നഗര്‍ കുന്നുംപുറം പ്രിയരാജ (37) നാണ് പരിക്കേറ്റത്. നാട്ടുകാരുടേയും സഹപ്രവര്‍ത്തകരുടേയും സാഹസികമായ ഇടപെടലാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചത്.
വെള്ളിയാഴ്ച പതിനൊന്നരയോടെ കോഴിക്കോട് തൃശ്ശൂര്‍ ദേശീയപാതയ്ക്കരികെ വേങ്ങര കൂരിയാട് കവലയിലാണ് അപകടം നടന്നത്. തകരാറിലായ ലൈന്‍ ശരിയാക്കാന്‍ കൂരിയാട് എത്തിയതായിരുന്നു ജീവനക്കാര്‍.
പണികഴിഞ്ഞ് താഴത്തിറങ്ങിയശേഷം മുകളില്‍ മറന്നുവെച്ച പണിയായുധം എടുക്കാന്‍ വീണ്ടും കയറിയതായിരുന്നു പ്രിയരാജന്‍. ഇതറിയാതെ മറ്റുള്ളവര്‍ വൈദ്യുതലൈന്‍ ഓണാക്കിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഷോക്കേറ്റ് തെറിച്ച പ്രിയരാജന്‍ മറ്റൊരു കമ്പിയില്‍ ഉടക്കി നിന്നതു കണ്ട ഒരു സഹപ്രവര്‍ത്തകന്‍ പെട്ടെന്ന് വൈദ്യുതിത്തൂണില്‍ കയറുകയും ഇദ്ദേഹത്തെ താങ്ങിനിര്‍ത്തുകയുമായിരുന്നു.
വിവരമറിഞ്ഞ് ഉടനെ നാട്ടുകാരുമെത്തി. അഗ്നിസുരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവര്‍ എത്താന്‍ വൈകുമെന്നറിഞ്ഞതോടെ വഴിയെ വന്ന ടിപ്പര്‍ ലോറി തടഞ്ഞുനിര്‍ത്തി അതിന്റെ പിന്‍ഭാഗം ഉയര്‍ത്തി അതില്‍ കയറിനിന്ന് കയറിട്ടിറക്കിയാണ് ബോധരഹിതനായ പ്രിയരാജിനെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍പ്പെട്ട പ്രിയരാജന്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു.
https://www.facebook.com/Malayalivartha