ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു... പൊലീസ്, റവന്യു, ഫൊറന്‍സിക് സംഘങ്ങള്‍ കബറടക്കിയ സ്ഥലത്തെത്തി

ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. പൊലീസ്, റവന്യു, ഫൊറന്‍സിക് സംഘങ്ങള്‍ കബറടക്കിയ സ്ഥലത്തെത്തി.
പാവണ്ടൂര്‍ ജുമാ മസ്ജിദിന്റെ കബര്‍സ്ഥാനിലാണ് റിഫയെ കബറടക്കിയത്. മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കുകയായിരുന്നു.
റിഫയുടെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. താമസ സ്ഥലത്തുവച്ച് ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം ആദ്യം കാണുന്നത്.
അതേസമയം മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പു വരെ റിഫ വളരെ സന്തോഷവതിയായിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. വീട്ടുകാരുമായി അര മണിക്കൂറോളം വിഡിയോ കോള്‍ ചെയ്തപ്പോഴും സന്തോഷവതിയായിരുന്നു. ജീവിതത്തില്‍ പതറരുതെന്നു നിര്‍ബന്ധമുള്ള റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം വിശ്വസിക്കുന്നത്.
ദുബായില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതിരുന്നത് ദുരൂഹമാണെന്നും ഇവിടെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പൊലീസ് തീരുമാനിച്ചത്.
ദുബായില്‍ നടത്തിയ ഫൊറന്‍സിക് പരിശോധന പോസ്റ്റ്‌മോര്‍ട്ടമാണെന്നു വരുത്തിത്തീര്‍ത്തതായും കുടുംബത്തിനു പരാതിയുണ്ട്. നാട്ടിലെത്തിച്ച മൃതദേഹം അരമണിക്കൂറിനുള്ളില്‍ കബറടക്കാനും കുടുംബത്തിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നതായി പിതാവ് റാഷിദ് പറഞ്ഞു. റിഫയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha