യു.ഡി.എഫ് ഉമ തോമസിനെ സ്ഥാനാർഥിയാക്കിയപ്പോൾ ഇടതു നേതാക്കൾ ചോദിച്ചത് ഇതാണോ രാഷ്ട്രീയ പോരാട്ടമെന്നാണ്; ഇപ്പോൾ ഞങ്ങൾ തിരിച്ചു ചോദിക്കുന്നു, ഇങ്ങനെയാണോ നിങ്ങളുടെ രാഷ്ട്രീയ പോരാട്ടം? എന്റെ സ്വന്തം പയ്യനാണ് ഇടത് സ്ഥാനാർഥിയെന്ന് പി.സി ജോർജ് പറയുന്നു; വർഗീയ വിഷം ചീറ്റുന്ന പി.സി ജോർജിനെ കെട്ടിപിടിച്ച് ഉമ്മ വച്ചിട്ടു വന്ന ആളാണോ ഇടത് സ്ഥാനാർഥി? എൽ.ഡി.എഫിന് ആരെ വേണമെങ്കിലും സ്ഥാനാർഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

എൽ.ഡി.എഫിന് ആരെ വേണമെങ്കിലും സ്ഥാനാർഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എൽ.ഡി.എഫിന് ആരെ വേണമെങ്കിലും സ്ഥാനാർഥിയാക്കാം. അത് അവരുടെ അവകാശമാണ്. യു.ഡി.എഫ് ഉമ തോമസിനെ സ്ഥാനാർഥിയാക്കിയപ്പോൾ ഇടതു നേതാക്കൾ ചോദിച്ചത് ഇതാണോ രാഷ്ട്രീയ പോരാട്ടമെന്നാണ്.
ഇപ്പോൾ ഞങ്ങൾ തിരിച്ചു ചോദിക്കുന്നു, ഇങ്ങനെയാണോ നിങ്ങളുടെ രാഷ്ട്രീയ പോരാട്ടം? പാർട്ടിക്കാരനായ സ്ഥാനാർത്ഥിയുടെ പേര് മതിലിൽ എഴുതിയതിന് ശേഷം മറ്റൊരാളെ മുകളിൽ നിന്ന് കെട്ടിയിറക്കി. ഇതിന് പിന്നിൽ ബാഹ്യ സമ്മർദ്ദമുണ്ട്. എന്റെ സ്വന്തം പയ്യനാണ് ഇടത് സ്ഥാനാർഥിയെന്ന് പി.സി ജോർജ് പറയുന്നു.
വർഗീയ വിഷം ചീറ്റുന്ന പി.സി ജോർജിനെ കെട്ടിപിടിച്ച് ഉമ്മ വച്ചിട്ടു വന്ന ആളാണോ ഇടത് സ്ഥാനാർഥി?തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സി.പി.എം സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലാണ്.
എറണാകുളം ജില്ലയിലെ സി.പി.എമ്മിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇതിന് കാരണം. എന്നിട്ടും ഒരു മാധ്യമം പോലും അത് റിപ്പോര്‍ട്ട് ചെയ്തില്ല. കോണ്‍ഗ്രസിലാണ് ഈ സാഹചര്യമെങ്കില്‍ എന്തായിരുന്നു അവസ്ഥ? കോണ്‍ഗ്രസില്‍ കുഴപ്പമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്തുകൊണ്ട് നിങ്ങള്‍ സി.പി.എം നേതാക്കളോട് ഒന്നും ചോദിക്കുന്നില്ല?
https://www.facebook.com/Malayalivartha