ജനങ്ങള്‍ക്ക് വെള്ളം എത്തിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍, വികസനത്തെ കുറിച്ച് സംസാരിക്കുന്നു; കേരളം സിപിഎമ്മിന് കീഴില്‍ പൊറുതിമുട്ടി, ബിജെപി സര്‍ക്കാര്‍ വരേണ്ട സമയം അതിക്രമിച്ചു; പിണറായി സര്‍ക്കാരിന്റെ അപാകതകള്‍ എണ്ണിപ്പറഞ്ഞ് അണ്ണാമലൈ

പിണറായി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ കുപ്പുസ്വാമി. പണ്ട് ഗുജറാത്ത് മോഡലിനെ എതിര്‍ക്കുകയും മോദിയെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്ത പിണറായി വിജയന്‍ ഇപ്പോള്‍ നരേന്ദ്ര മോദി മോഡല്‍ പഠിക്കാന്‍ ഉദ്യോഗസ്ഥരെ ഗുജറാത്തിലേക്ക് അയച്ചിരിക്കുന്നു. ഇതിനര്‍ത്ഥം കേരളത്തില്‍ ബിജെപി ഭരണം തുടങ്ങേണ്ട സമയമായി എന്നാണെന്നാണ് അദ്ദേഹം പറഞ്ഞത്.
മാത്രമല്ല പിണറായി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണെന്നും ബിജെപി ഭരണത്തില്‍ വരണമെന്നാണെന്ന് കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് നടന്ന സ്വീകരണ പരിപാടിയിലാണ് അണ്ണാമലൈ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തമിഴ്‌നാടും കേരളവും അടുത്തടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളാണ്. മാത്രമല്ല ഈ രണ്ട് സംസ്ഥാനങ്ങളും രാജ്യത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് സംസ്ഥാനങ്ങളെ കുറിച്ചും അദ്ദേഹം വളരെ മോശമായാണ് സംസാരിച്ചത്. ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന നാടായി കേരളവും മാറിയിരിക്കുകയാണ് എന്നാണ് കേരളത്തെ കുറിച്ച് പറഞ്ഞത്.
പാലക്കാട് നടന്ന ശ്രീനിവസന്റെ കൊലപാകം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. 45 വര്‍ഷം മുമ്പ് കണ്ണൂരില്‍ ആരംഭിച്ച രാഷ്ട്രീയ കൊലയാണ് ഇപ്പോള്‍ പാലക്കാട് അവസാനിച്ചിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ആര്‍എസ്എസ് എന്ന സംഘടന ഒരിക്കലും ഉയര്‍ന്നുവരാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ ഇല്ലാതക്കാന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ തമിഴ്‌നാടാണെങ്കില്‍ അഴിമതിയുടെ സംസ്ഥാനമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം കേന്ദ്ര സര്‍ക്കാരിനെ വാനോളം പുകഴ്ത്തി പറയുകയും ചെയ്തു അണ്ണാമലൈ. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തിനും വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും കഴിഞ്ഞ 70 വര്‍ഷം മാറി മാറി ഭരിച്ചിട്ടും ചെയ്യാത്ത പ്രശംസനീയമായ പ്രവര്‍ത്തനങ്ങാളാണ് അവയെന്നും അദ്ദേഹം പറഞ്ഞു. 2019 ന് ശേഷം അതായത്, മോദി വന്നതിന് ശേഷമാണ് കേരളത്തിലെ ഭൂരിപക്ഷം വീടുകളിലേക്കും പൈപ്പ് വെള്ളം ലഭിച്ചത്.
സ്വന്തം ആളുകള്‍ക്ക് വെള്ളം എത്തിച്ച് കൊടുക്കാന്‍ പോലും കഴിയാത്ത പാര്‍ട്ടി നേതാക്കളാണ് വികസനത്തെപ്പറ്റി സംസാരിക്കുന്നത് എന്നും അണ്ണാമലൈ വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha