വന്ന് വന്ന് ഇവിടേയും...! അടൂര്‍ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലറ്റില്‍ മോഷണം, റാക്കിലിരുന്ന മദ്യക്കുപ്പികൾ ഉൾപ്പെടെ സി.സി ടി.വിയുടെ ഡി.വി.ആര്‍ യൂണിറ്റ് വരെ അടിച്ചുകൊണ്ടുപോയി...!

അടൂര്‍ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലറ്റില്‍ മോഷണം നടന്നു .ബൈപാസിന് അരികിലെ ഔട്ട്ലറ്റിലാണ് മോഷ്ടാക്കള്‍ പൂട്ട് തകര്‍ത്തത് കയറിയത്.വ്യാഴാഴ്ച രാത്രിയായിരുന്നു മോഷണം. കാല്‍കോടിയിലധികം വിറ്റുവരവുള്ള ഇവിടെ നാല് സുരക്ഷ ജീവനക്കാര്‍ മുമ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരുമില്ല.
ബിവറേജസിന്‍റെ പിന്നിലൂടെയാണ് മോഷ്ടാക്കള്‍ ഉള്ളില്‍ പ്രവേശിച്ച് ഇരുമ്പ് ഗ്രില്ലിന്റെയും ഷട്ടറിന്‍റെ ഇരുവശത്തെയും പൂട്ട് തകര്‍ത്തത്. പണം സൂക്ഷിച്ചിരുന്ന ചെസ്റ്റ് സേഫ് ലോക്കര്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. അകത്തുകയറിയ മോഷ്ടാക്കള്‍ കൈയില്‍ കരുതിയ ആയുധവും സിമന്‍റ് കട്ടയും ഉപയോഗിച്ച് പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചു.
ഇതോടെ ലോക്കറിന്‍റെ പിടി ഇളകിപ്പോയി. ശ്രമം വിഫലമായതോടെ റാക്കില്‍ വെച്ചിരുന്ന മദ്യക്കുപ്പികളും മേശയില്‍ സൂക്ഷിച്ച രണ്ട് മൊബൈല്‍ ഫോണും സി.സി ടി.വിയുടെ ഡി.വി.ആര്‍ യൂണിറ്റും മോഷ്ടാക്കള്‍ കടന്നു കളയുകയായിരുന്നു.എന്നാല്‍, എത്ര രൂപയുടെ വിദേശമദ്യം മോഷണം പോയി എന്നത് സംബന്ധിച്ച് കണക്കെടുപ്പിന് ശേഷമേ പറയാന്‍ കഴിയൂ.
അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനു, സി.ഐ ടി.ഡി. പ്രജീഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫിംഗര്‍ പ്രിന്‍റ് ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ ബിജുലാല്‍, രവികുമാര്‍, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.
https://www.facebook.com/Malayalivartha























