ഒരു "ഡോക്ടർ" മുഖ്യമന്ത്രിയായാൽ ശരിയാവില്ലേ? മെഡിക്കൽ ഡോക്ടർമാർ മാത്രമല്ല മറ്റുന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകൾ, എൻജിനീയർമാർ, ഐ ഐ ടി ബിരുദധാരികൾ, ജേർണലിസ്റ്റുകൾ വക്കീലന്മാർ തുടങ്ങി അത്യുന്നത വിദ്യാഭ്യാസമുള്ളവർ മുഖ്യമന്ത്രിമാർ മാത്രമല്ല പ്രധാനമന്ത്രി തന്നെയാകുന്നത് ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ നന്ന്; അതിന് യോഗ്യതയുള്ള ഒരു പേര് കണ്ണടച്ച് പറയാം; ഡോ. ബിസി റോയിയെ കുറിച്ച് ഡോ സുൽഫി നൂഹു

ഒരു "ഡോക്ടർ" മുഖ്യമന്ത്രിയായാൽ ശരിയാവില്ലേ?അതിന് യോഗ്യതയുള്ള ഒരു പേര് കണ്ണടച്ച് പറയാം. മെഡിക്കൽ ഡോക്ടർമാർ മാത്രമല്ല മറ്റുന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകൾ, എൻജിനീയർമാർ, ഐ ഐ ടി ബിരുദധാരികൾ, ജേർണലിസ്റ്റുകൾ വക്കീലന്മാർ തുടങ്ങി അത്യുന്നത വിദ്യാഭ്യാസമുള്ളവർ
മുഖ്യമന്ത്രിമാർ മാത്രമല്ല പ്രധാനമന്ത്രി തന്നെയാകുന്നത് ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ നന്ന്. ഡോ. ബിസി റോയിയെ കുറിച്ച് ഡോ സുൽഫി നൂഹു പങ്കു വച്ച വാക്കുകൾ ഇങ്ങനെ; ഒരു "ഡോക്ടർ" മുഖ്യമന്ത്രി. ഒരു "ഡോക്ടർ" മുഖ്യമന്ത്രിയായാൽ ശരിയാവില്ലേ? അതിന് യോഗ്യതയുള്ള ഒരു പേര് കണ്ണടച്ച് പറയാം. മെഡിക്കൽ ഡോക്ടർമാർ മാത്രമല്ല മറ്റുന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകൾ, എൻജിനീയർമാർ, ഐ ഐ ടി ബിരുദധാരികൾ, ജേർണലിസ്റ്റുകൾ വക്കീലന്മാർ തുടങ്ങി അത്യുന്നത വിദ്യാഭ്യാസമുള്ളവർ
മുഖ്യമന്ത്രിമാർ മാത്രമല്ല പ്രധാനമന്ത്രി തന്നെയാകുന്നത് ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ നന്ന്. ഡോ. ബിസി റോയ്. കൽക്കട്ട മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് . പിന്നീട് എം ആർ സി പി എഫ് ആർ സി എസ്. പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി. ഒന്നും രണ്ടും കൊല്ലമല്ല! പതിനാല് കൊല്ലം!
ഒരു "ബിസി റോയിയിസം" തന്നെയുണ്ടാക്കി വെച്ചാണ് അദ്ദേഹം വിടവാങ്ങിയത്. സ്വതന്ത്രനായി മത്സരിച്ച് പ്രമുഖനെ തോൽപ്പിച്ച് മുഖ്യമന്ത്രിയായ ചരിത്രം. രാഷ്ട്രീയത്തിൽ സജീവമായപ്പോഴും ചെറിയ ഫീസിൽ രോഗികളെ ചികിത്സിച്ചു കൊണ്ടിരുന്ന വ്യക്തിത്വം. ഒന്നുകൂടി പറയാം. ഡോക്ടർമാർ മാത്രമല്ല സോഫ്റ്റ്‌വെയർ എൻജിനീയർമാർ ഐ ഐ ടി, ഐ ഐ എം പോലെയുള്ള പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിച്ച മിടുക്കന്മാർ തുടങ്ങി അത്യുന്നതബിരുദംമുള്ളവർ രാഷ്ട്രീയത്തിൽ വരേണ്ടത് അത്യാവശ്യം..
കേരളത്തിലെ ഒരു ചെറിയ തെരഞ്ഞെടുപ്പിൽ മാത്രമല്ല നിയമസഭ പാർലമെൻറ് തിരഞ്ഞെടുപ്പുകളിൽ ഡോക്ടർമാർ മത്സരിക്കട്ടെ! എല്ലാ പാർട്ടികളിൽ നിന്നും. പഞ്ചാബിൽ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13 എംഎൽഎമാർ മെഡിക്കൽ ഡോക്ടർമാർ. പല രാഷ്ട്രീയ നേതാക്കളെ ക്കാളും രാഷ്ട്രീയ അറിവും വിജ്ഞാനവും സാമൂഹ്യബോധവും പൊതുജന സേവനവ തൽപരതയും വിശാലമായ കാഴ്ചപ്പാടുമൊക്കെയുള്ള ഡോക്ടർമാരുടെയുടെ പേര് കണ്ണടച്ച് പറഞ്ഞു തരാം.
രാഷ്ട്രീയ ചായ്‌വും കാഴ്ചപ്പാടുമൊക്കെയനുസരിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ മത്സരിപ്പിക്കട്ടെ. അത്യുന്നത വിദ്യാഭ്യാസമുള്ളവർ അവർ ഭാരതത്തിൻറെ രാഷ്ട്രീയ ചക്രവാളത്തിൽ തിളങ്ങി തന്നെ നിന്നിട്ടുണ്ട്. മൻമോഹൻ സിംഗ് , ശശി തരൂർ, കപിൽ സിബൽ, അഖിലേഷ് യാദവ്, ജ്യോതിരാജ് സിന്ധ്യ, പി ചിദംബരം, ജയറാം രമേശ്, സുബ്രഹ്മണ്യ സ്വാമി, കേജ്രിവാൾ, അശ്വിനി വൈഷ്ണവ് തുടങ്ങി ഉന്നത വിദ്യാഭ്യാസമുള്ള ഒരു തകർപ്പൻ 100 രാഷ്ട്രീയക്കാരെ വീണ്ടും കണ്ണുമടച്ച് പറയാൻ കഴിയും.
ഉന്നത വിദ്യാഭ്യാസമുള്ളവർ രാഷ്ട്രീയത്തിൽ എത്തിച്ചേർന്നാൽ എല്ലാം ശരിയാകുമെന്നൊന്നും പറയുന്നില്ല. തീർച്ചയായും ഒരു വ്യത്യാസം ഉണ്ടാകും. മാറി ചിന്തിക്കുവാനും ജനകീയമായ വികസനം പ്രധാന അജണ്ടയാക്കുവാനും അവർക്ക് തീർച്ചയായും സാധിക്കും. ജനമനസ്സറിയുന്നവരായിരിക്കണമെന്ന് മാത്രം. പതിനാലു കൊല്ലം ഭാരതത്തിലെ ഒരു പ്രധാന സംസ്ഥാനത്തിൽ ഒരു ഡോക്ടർക്ക് മുഖ്യമന്ത്രിയാകാമെങ്കിൽ ഭാരതത്തിലെവിടെയും മത്സരിച്ച് ഒരു ഡോക്ടർക്ക് എംഎൽഎയോ എം പി യൊ മുഖ്യമന്ത്രിയോ എന്തിന് പ്രധാനമന്ത്രിയോ ആകാൻ കഴിയും. കഴിയണം.
https://www.facebook.com/Malayalivartha