യുവാക്കളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും, ഇതോടനുബന്ധിച്ചുണ്ടാകുന്ന കുറ്റകൃത്യങ്ങളും വടകരയടക്കം എല്ലാ മേഖലകളിലും വർധിച്ചുവരികയാണ്; ഇതിനെതിരെ സമൂഹവും പൊലീസും ശക്തമായി രംഗത്തുവരേണ്ടതുണ്ട്; ഇത്തരം അക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിൽ പോലീസ് കുറെ കൂടെ ജാഗ്രത കാണിക്കണമെന്ന് കെ കെ രമ

യുവാക്കളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും, ഇതോടനുബന്ധിച്ചുണ്ടാകുന്ന കുറ്റകൃത്യങ്ങളും വടകരയടക്കം എല്ലാ മേഖലകളിലും വർധിച്ചുവരികയാണ്. ഇതിനെതിരെ സമൂഹവും പൊലിസും ശക്തമായി രംഗത്തുവരേണ്ടതുണ്ടെന്ന് കെ കെ രമ. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപമിങ്ങനെ; യുവാക്കളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും, ഇതോടനുബന്ധിച്ചുണ്ടാകുന്ന കുറ്റകൃത്യങ്ങളും വടകരയടക്കം എല്ലാ മേഖലകളിലും വർധിച്ചുവരികയാണ്. ഇതിനെതിരെ സമൂഹവും പൊലിസും ശക്തമായി രംഗത്തുവരേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ഒരു കാരണവുമില്ലാതെയാണ് മുട്ടുങ്ങലിൽ കയ്യാല രാജീവന്റെ വീട്ടിൽ കയറി ഒരുപറ്റം അക്രമിസംഘം രാജീവനെയും ഭാര്യയേയും കുട്ടികളെയും നിഷ്ടൂരമായി ആക്രമിച്ചത്. റെയിൽവേ ട്രാക്കിലിരുന്ന് ലഹരി ഉപയോഗം നടത്തുന്നതിനെതിരെ പ്രതികരിച്ചതിനാണ് ഈ അക്രമികൾ രാത്രിയിൽ വീടുകയറി അക്രമം നടത്തിയത്.രാജീവന്റെ വീട്ടിൽ പോയി മക്കളായ അഭിരാമിയെയും അഭിഷേകിനെയും നേരിൽ കണ്ടു. രണ്ടുപേർക്കും സാരമായ പരിക്കുകളുണ്ട്.
ആളുകൾ അധികം ശ്രദ്ധിക്കാത്ത ഇടങ്ങളാണ് ഇത്തരം ലഹരി ഉപയോഗിക്കുന്നവർ തെരഞ്ഞെടുക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ പൊലിസിന്റെ പട്രോളിങ് ശക്തമാക്കണം. മാരക മയക്കുമരുന്നായ എം.ഡി.എം.എ അടക്കം വടകര മേഖലയിൽ സുലഭമാകുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ശക്തമായി രംഗത്തുവരേണ്ടതു അനിവാര്യമായിരിക്കുകയാണ്.
കുറച്ചുനാൾ മുൻപ് വടകര കൊക്കഞ്ഞാത്തും ഇത്തരത്തിൽ വീടുകയറി അക്രമം നടന്നിരുന്നു. ഈ കേസിൽ പിന്നീട് ഒരു തുടർനടപടികളും ഉണ്ടായിട്ടില്ല. ഇത്തരം അക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിൽ പോലീസ് കുറെ കൂടെ ജാഗ്രത കാണിക്കണം. കെ.കെ.രമ.
https://www.facebook.com/Malayalivartha