ഉമയുടെ കണ്ണുനീരില്‍ വീഴുമോ? സഹതാപ വോട്ട് തേടി ഉമ തോമസ് മമ്മൂട്ടിയുടെ വീട്ടില്‍; പിഷാരടിയെ കൂട്ടുപിടിച്ചത് കോണ്‍ഗ്രസിന്റെ പുതിയ തന്ത്രമോ?

തൃക്കാക്കരയിലെ ഇലക്ഷന്‍ പ്രചരണങ്ങള്‍ കൊഴുക്കുകയാണ്. ഇപ്പോഴിതാ തൃക്കാക്കര ഇലക്ഷനുമായി ബന്ധപ്പെട്ട് പിടി തോമസിന്റെ ഭാര്യയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഉമ തോമസ് നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ എത്തി വോട്ട് അഭ്യര്‍ത്ഥിച്ചിരിക്കുന്നു.
എറണാകുളം എം പി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയോട് വോട്ട് തേടിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. നടന്‍ രമേഷ് പിഷാരടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മമ്മൂട്ടില്‍ നിന്ന് സഹതാപ വോട്ട് കിട്ടാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണ് ഇവിടെ പയറ്റിയത്. കാരണം മഹാരാജാസിലെ പഠന കാലം മുതല്‍ പി.ടി.തോമസുമായി ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ആളാണ് മമ്മൂട്ടി.
പിടി തോമസ് അന്തരിച്ചപ്പോഴും അന്തിമോപചാരം അര്‍പ്പിക്കാന്‍ നടന്‍ മമ്മൂട്ടിയെത്തിയിരുന്നു. പാലാരിവട്ടത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചത്. ഈ സൗഹൃദം കണക്കിലെടുത്ത് വോട്ട് നേടാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് മമ്മൂട്ടിയെ സമീപിച്ചത്.
അതേസമയം ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്തത്തെ കുറിച്ച് പിസി ജോര്‍ജ്ജ് ചില വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്തിയിരിക്കുകയാണ്. അതായത്, സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നില്ലെന്ന് ഉമ കരഞ്ഞുകൊണ്ട് പറഞ്ഞു. പിടി തോമസിന്റെ മക്കളും പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ചാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഡൊമനിക് പ്രസന്റേഷന്‍, സിമ്മി റോസ്‌ബെല്‍, ദീപ്തി മേരി വര്‍ഗീസ് തുടങ്ങി പലരും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കമുള്ളവരാണ് എന്നും പിസില്‍ ജോര്‍ജ് ചൂണ്ടിക്കാണിച്ചു . വിഡി സതീശനെ പറ്റി മോശം അഭിപ്രായമാണ് കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലുള്ളത്.
പാലാ ബിഷപ്പിനെ പറ്റി സതീശന്‍ പറഞ്ഞത് പിണറായി വിജയന്റെ നികൃഷ്ട ജീവി പ്രയോഗത്തേക്കാള്‍ മോശമാണ്. വി ഡി സതീശന്റെ മാത്രം സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഉമയ്ക്ക് നഷ്ടമുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
നേരത്തെ പി സി ജോര്‍ജ്ജ് മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നും താന്‍ ഒരിക്കലും സ്ഥാനാര്‍ത്ഥിയാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ എന്‍ഡിഎയുടെ ഭാഗമല്ല. സ്ഥാനാര്‍ത്ഥിയാകാനല്ല താന്‍ ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കെടുത്തു പ്രസംഗിച്ചതെന്നും പിസി ജോര്‍ജ് തറപ്പിച്ചു പറഞ്ഞു .
ഒരു ആശയം മുന്നോട്ടു വെച്ചിട്ടാണ് താന്‍ അവിടെനിന്ന് പോന്നത്. ഇപ്പോള്‍ താന്‍ അതിനുവേണ്ടിയുള്ള യുദ്ധത്തിലാണ്. അങ്ങനെ ഒരു ചിത്രം വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ആര് നിര്‍ബന്ധിച്ചാലും ഞാന്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ്. എന്നാല്‍ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് വിവരം. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്റെ പേരാണ് പലരും ഉയര്‍ത്തിക്കാട്ടുന്നത്. കൂടാതെ സംസ്ഥാന വക്താവ് ടി.പി. സിന്ധുമോള്‍, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ എന്നിവരുടെ പേരുകളും കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha