കഞ്ചാവ് ലഹരിയിൽ യുവാവിന്റെ കാട്ടിക്കൂട്ടൽ; കെട്ടിടത്തിന്റെ മുകളിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി നാട്ടുകാരെ മുൾമുനയിൽ നിർത്തിയത് 5 മണിക്കൂറിലേറെ... നീണ്ട പരിശ്രമത്തിനൊടുവിൽ കീഴ്പ്പെടുത്തിയത് പൊലീസിന്റെയും അഗ്നിശമന സേനയുടെയും സഹായത്തോടെ... പിന്നാലെ ടാങ്ക് തുറന്നപ്പോൾ 5 പവന്റെ സ്വർണം: ഞെട്ടലോടെ നാട്ടുകാർ

കഞ്ചാവ് ലഹരിയിൽ കെട്ടിടത്തിന്റെ മുകളിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി നാട്ടുകാരെ മുൾമുനയിൽ നിർത്തി യുവാവ്. നീണ്ട 5 മണിക്കൂറിലേറെയുള്ള പരിശ്രമത്തിനൊടുവിൽ കീഴ്പ്പെടുത്തിയത് പോലീസും അഗ്നിശമനസേനയും ചേർന്ന്. ഇന്നലെ പുലർച്ചെ ഉപ്പള ബസ് സ്റ്റാൻഡിനടുത്തെ കെട്ടിടത്തിന്റെ നാലാം നിലയിലാണ് സംഭവം നടന്നത്. ബന്തിയോട് സ്വദേശിയുടെ പരാക്രമം കണ്ട് ഞെട്ടലോടെ നാട്ടുകാർ.
വഴിയാത്രക്കാരെ കത്തി കാട്ടി യുവാവ് ഭീഷണിപ്പെടുത്തുന്നതായി കണ്ട് ഒരു സംഘമാളുകൾ യുവാവിന്റെ അടുത്തേക്കു നീങ്ങിയപ്പോൾ തന്നെ കെട്ടിടത്തിന്റെ മുകളിലേക്കു കയറുകയായിരുന്നു. തന്നെ പിടിക്കാൻ ശ്രമിച്ചാൽ കുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു യുവാവ്. ഇതേതുടർന്നു പൊലീസിന്റെയും അഗ്നിശമന സേനയുടെയും സഹായം തേടുകയായിരുന്നു.
ഇതിനുപിന്നാലെ മഞ്ചേശ്വരം സ്റ്റേഷനിൽ നിന്നു പൊലീസും കാസർകോട്, ഉപ്പള ഫയർ സ്റ്റേഷനുകളിൽ നിന്നായി സേനാംഗങ്ങൾ സന്നാഹങ്ങളുമായി എത്തുകയുണ്ടായി. യുവാവിനെ പിടികൂടാൻ മുകളിലേക്കു കയറി ഒരു ആളുകൾക്ക് നേരെ കത്തി വീശുകയായിരുന്നു. ഇതിനിടെ 4 പേർക്കു പരുക്കേൽക്കുകയുണ്ടായോ. ഇതിനുപിന്നാലെ അഗ്നിശമന സേനാ അംഗങ്ങളും നാട്ടുകാരും ചേർന്നു യുവാവിനെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി കയ്യിൽ ഉണ്ടായിരുന്ന കത്തിയും കല്ലും പിടിച്ചു വാങ്ങുകയുണ്ടായി.
ഏറെ പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാ സേനയുടെ നെറ്റ് ഉപയോഗിച്ച് കെട്ടി താഴേക്കു ഇറക്കുകയാണ് ചെയ്തത്. ഇതിനിടെ ചിലർ മുഖം കഴുകാനായി കെട്ടിടത്തിന്റെ മുകളിലെ ടാങ്ക് തുറന്നപ്പോൾ പ്ലാസ്റ്റിക് പൊതി കാണുകയുണ്ടായി. ഇതു തുറന്നു നോക്കവേ 5 പവന്റെ സ്വർണം കണ്ടെത്തിയെന്നും ഇതു പൊലീസ് കസ്റ്റഡിയിലെടുത്തതായും നാട്ടുകാർ അറിയിക്കുകയുണ്ടായി. പരുക്കേറ്റ യുവാവിനെ ആശുപത്രിലാക്കി. കഞ്ചാവ് ലഹരിയിലായിരുന്നു പരാക്രമമെന്നു പൊലീസ്വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha