ഇത്രയും അപമാനിച്ചിട്ട് എന്തോ ഔദാര്യം തരുന്നത് പോലെ ജാസ്മിന് ക്യാപ്റ്റൻസി കൊടുത്ത നിമിഷ ഒരു ഉദാഹരണം; ഒരു കൂട്ടുകാരി എങ്ങനെ ആവരുത് എന്നുള്ള ഉദാഹരണം; ജാസ്മിനോട് സഹതാപം മാത്രം; നിമിഷ ജാസ്മിന് ഇട്ടുകൊടുത്ത ഔദാര്യത്തിന്റെ എല്ലിൻ കഷ്ണമായിരുന്നു ക്യാപറ്റൻസി; നിമിഷയ്‌ക്കെതിരെ സോഷ്യൽ മീഡിയ

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ കഴിഞ്ഞ ദിവസം ക്യാപ്റ്റൻസി ടാസ്ക്കാണ് നടന്നത്. വാദപ്രതിവാദങ്ങളിലൂടെ ജയിക്കാനുള്ള ടാസ്ക്കാണ് ക്യാപ്റ്റൻസിക്കായി മത്സരിക്കാൻ പോയത്. ജാസ്മിൻ, സുചിത്ര, ധന്യ, നിമിഷ, സൂരജ്, റോൺസൺ എന്നിവരാണ് ക്യാപ്റ്റൻസി ടാസ്ക്കിൽ പങ്കെടുത്തത്. വാദപ്രതിവാദങ്ങൾ കൊണ്ട് ഒരോരുത്തരെയായി പുറത്താക്കുക. അവസാനം അവശേഷിക്കുന്നതാരോ അവരായിരിക്കും അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻ.
അതിനനുസരിച്ചാണ് ക്യാപ്റ്റൻസി ടാസ്ക്കിൽ പങ്കെടുക്കാൻ പോയ ആറ് പേരും പരസ്പരം വീട്ടിൽ വന്നത് മുതലുള്ള പോരായ്മകളും ഗുണങ്ങളും നിരത്തി തർക്കിക്കുകയായിരുന്നു. ലക്ഷ്മിപ്രിയ, ധന്യ, സുചിത്ര, റോൺസൺ, സൂരജ് എന്നിവർ പുറത്തായശേഷം ജാസ്മിനും നിമിഷയും അവശേഷിച്ചത്. എന്നാൽ ഇരുവരും ഒത്തുകളിച്ച് അവസാനം ക്യാപ്റ്റനായി ജാസ്മിനെ നിമിഷ പ്രഖ്യാപിക്കുകയായിരുന്നു.
തന്റെ സുഹൃത്താണെന്ന് പോലും പരിഗണിക്കാതെ പരമാവധി അപമാനിച്ച ശേഷമാണ് നിമിഷ ജാസ്മിന് ക്യാപ്റ്റൻസി ഔദാര്യം പോലെ നൽകിയത് എന്നാണ് ടാസ്ക്ക് കണ്ടശേഷം പ്രേക്ഷകർ പറയുന്നത്. തർക്കിച്ച് പിടിച്ചുനിന്ന സൂരജിനെ റോൺസണിന്റെ അടക്കം പിന്തുണയോടെ ജാസ്മിനും നിമിഷയും പുറത്താക്കിയതും പ്രേക്ഷകരിലും വീട്ടിലെ മറ്റ് മത്സരാർഥികളും വെറുപ്പ് ഉണ്ടാക്കി.
ഒത്തുകളിച്ചുവെന്നതിന്റെ പേരിൽ ജാസ്മിൻ ടാസ്ക്കിൽ വിജയിച്ച് വീട്ടിലേക്ക് വന്നപ്പോഴും വലിയ സ്വീകരണമൊന്നും ജാസ്മിന് കിട്ടിയില്ല. വീട്ടിലെ പലർക്കും തങ്ങളുടെ ഗെയിം ഇഷ്ടപ്പെട്ടില്ലെന്ന് പിന്നീട് ഇരുവരും മനസിലാക്കി. ന്യായമായാണ് കളിച്ചതെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയും ചെയ്തു. ജാസ്മിനും നിമിഷയ്ക്കുമെതിരെ സോഷ്യൽമീഡിയയിൽ വന്ന കുറിപ്പുകളിൽ ഒന്നിൽ നിമിഷ ജാസ്മിന് ഇട്ടുകൊടുത്ത ഔദാര്യത്തിന്റെ എല്ലിൻ കഷ്ണമായിരുന്നു ക്യാപറ്റൻസിയെന്നും കുറിച്ചിരിക്കുകയായിരുന്നു. 'നിനക്ക് ഒരു കഴിവുമില്ല.
ക്യാപ്റ്റനാവാനുള്ള ഒരു യോഗ്യതയും ഇല്ല.. യൂ ആർ ദി ലീസ്റ്റ് റെസ്പോൺസിബിൾ... നിനക്ക് തറ തുടക്കാൻ അറിയില്ല... കക്കൂസ് കഴുവാൻ അറിയില്ല.. പാത്രം കഴുവാൻ അറിയില്ല... പക്ഷേ നീ എന്റെ ഫ്രണ്ടായതുകൊണ്ട് നിന്നെ ഞാൻ ക്യാപ്റ്റനാക്കുന്നു... ഇതെന്റെ ഔദാര്യം.'
'ഇത്രയും അപമാനിച്ചിട്ട് എന്തോ ഔദാര്യം തരുന്നത് പോലെ ജാസ്മിന് ക്യാപ്റ്റൻസി കൊടുത്ത നിമിഷ ഒരു ഉദ്ദാഹരണം... ഒരു കൂട്ടുകാരി എങ്ങനെ ആവരുത് എന്നുള്ള ഉദ്ദാഹരണം... ജാസ്മിനോട് സഹതാപം മാത്രം...' എന്നായിരുന്നു മറ്റൊരു കുറിപ്പ്. ക്യാപ്റ്റൻസിയിൽ വിജയിച്ച ജാസ്മിന് എട്ടാം ആഴ്ച മുതൽ പത്താം ആഴ്ച വരെയുള്ള കാലത്ത് ഉപയോഗിക്കാവുന്ന വിധത്തിൽ ഒരു നോമിനേഷൻ ഫ്രീ കാർഡും ലഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha