വേദനയും നൊമ്പരവും ഇപ്പോഴും നെഞ്ചിനകത്ത് നീറലായി നില്കുന്നു; ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും കക്ഷി രാഷ്ട്രീയത്തിനതീതമായി ആദരവ് പിടിച്ചു പറ്റുക ഒരു പൊതു പ്രവർത്തകനെ സംബന്ധിച്ച ഒരു ചെറിയ കാര്യമല്ല; സഖാവ് കണ്ണിപൊയിൽ ബാബുവിനെ കുറിച്ച് ബിനീഷ് കോടിയേരി

സഖാവ് കണ്ണിപൊയിൽ ബാബു കൊല്ലപ്പെട്ടതിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിനീഷ് കോടിയേരി. എന്നെപ്പോലെയും എന്നേക്കാളേറെയും പറയാനും ഓർമ്മകൾ പങ്കുവെക്കാനുമുള്ള നിരവധി സഖാക്കൾ ബാബുവേട്ടന്റെ ഓർമകളുമായി ഇരട്ട പിലാക്കൂലും പള്ളൂർ ചൊക്ലി മേഖലകളിൽ ഉണ്ടെന്നാണ് ബിനീഷ് പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;സഖാവ് കണ്ണിപൊയിൽ ബാബുഏട്ടൻ. നേരിട്ട് ബന്ധമുണ്ടായിരുന്ന സഖാവ് രക്‌തസാക്ഷിയായപ്പോൾ ഉണ്ടായ മുറിവ് ഇനിയും മാറാതെ നില്കുന്നു. കൊല്ലപ്പെട്ടു എന്നറിഞ്ഞു ആദ്യം എത്തിയവരിൽ ഒരാളായിരുന്നു ഞാനും .
വേദനയും നൊമ്പരവും ഇപ്പോഴും നെഞ്ചിനകത്ത് നീറലായി നില്കുന്നു . ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും കക്ഷി രാഷ്ട്രീയത്തിനതീതമായി ആദരവ് പിടിച്ചു പറ്റുക ഒരു പൊതു പ്രവർത്തകനെ സംബന്ധിച്ച ഒരു ചെറിയ കാര്യമല്ല . പള്ളൂർ മേഖലയിലെ എല്ലാ ജനകീയ പ്രശ്നങ്ങളിലും മുൻപിൽ നിന്ന് നയിച്ചവനായിരുന്നു കണ്ണിപൊയിൽ ബാബു സാന്ത്വന പരിചരണത്തിലും എല്ലാ വീട്ടിലെയും ഒരു കുടുംബാംഗത്തെ പോലെ ആയിരുന്നു കണ്ണിപൊയിൽ .
ജനകീയരായ പ്രവർത്തകരെ ഇല്ലാതാക്കുക എന്നതാണ് എല്ലാ കാലത്തും RSS സ്വീകരിച്ച രീതി . അതുകൊണ്ട് തന്നെയാണ് സഖാവ് കണ്ണിപൊയിൽ അവർക്കു അപ്രിയനായതും . മനുഷ്യനെ മാത്രമേ ഇല്ലാതാക്കാൻ കഴിയു മനുഷ്യന്റെ ഓർമ്മകൾക്കും അവൻ ഇടപെട്ട കർമ്മമണ്ഡലത്തെയും ഇല്ലാതാക്കാൻ കഴിയില്ല . സഖാവ് കണ്ണിപൊയിൽ ഒരു യഥാർത്ഥ മനുഷ്യസ്നേഹിയും ഉത്തമനായ കമ്മ്യൂണിസ്റ്റും ആയിരുന്നു ...
എന്നെപ്പോലെയും എന്നേക്കാളേറെയും പറയാനും ഓർമ്മകൾ പങ്കുവെക്കാനുമുള്ള നിരവധി സഖാക്കൾ ബാബുവേട്ടന്റെ ഓർമകളുമായി ഇരട്ട പിലാക്കൂലും പള്ളൂർ ചൊക്ലി മേഖലകളിൽ ഉണ്ട് . സഖാവ് കണ്ണിപൊയിൽ ബാബുവേട്ടന്റെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ . രക്തസാക്ഷികൾ സിന്ദാബാദ്.
https://www.facebook.com/Malayalivartha