നൂറനാട്ടെ കോണ്‍ഗ്രസ്-സിപിഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒന്‍പത് പേര്‍ കൂടി അറസ്റ്റിലായി

നൂറനാട്ടെ കോണ്‍ഗ്രസ്-സിപിഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനു ഖാന്‍ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്.
എഐവൈഎഫിന്റെ രണ്ട് മണ്ഡലം സെക്രട്ടറിമാരും പ്രസിഡന്റുമാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച കേസിലും പോലീസിനെ ആക്രമിച്ച കേസിലുമാണ് നടപടി.
ഇതോടെ കേസില്‍ അറസ്റ്റിലായ സിപിഐക്കാരുടെ എണ്ണം 11 ആയി. പബ്‌ളിക് പ്രോസിക്യൂട്ടറും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവുമായ സോളമനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും ഉടന്‍ അറസ്റ്റ് ഉണ്ടാവില്ലെന്നാണ് സൂചനകള്‍ .
"
https://www.facebook.com/Malayalivartha