ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് 5 റൺസിന് ഗുജറാത്തിനെ തകർത്തു മഹാ വിജയം നേടി; ഈ സീസണിലെ ഏറ്റവും മികച്ച കളിയും, വിജയവും ഇതാണെന്നു പ്രമുഖ ക്രിക്കറ്റ് നിരീക്ഷകർ അഭിപ്രായപ്പെട്ടു; ക്രിക്കറ്റ് നിരീക്ഷണം പങ്ക് വച്ച് സന്തോഷ് പണ്ഡിറ്റ്

ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് 5 റൺസിന് ഗുജറാത്തിനെ തകർത്തു മഹാ വിജയം നേടി. ഈ സീസണിലെ ഏറ്റവും മികച്ച കളിയും, വിജയവും ഇതാണെന്നു പ്രമുഖ ക്രിക്കറ്റ് നിരീക്ഷകർ അഭിപ്രായപ്പെട്ടുവെന്ന് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്ക് വച്ച ക്രിക്കറ്റ് നിരീക്ഷണം ശ്രദ്ധേയമാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം. ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് 5 റൺസിന് ഗുജറാത്തിനെ തകർത്തു മഹാ വിജയം നേടി . ഈ സീസണിലെ ഏറ്റവും മികച്ച കളിയും , വിജയവും ഇതാണെന്നു പ്രമുഖ ക്രിക്കറ്റ് നിരീക്ഷകർ അഭിപ്രായപ്പെട്ടു . ആകെ രണ്ടു കളിയിലെ ജയിച്ചുള്ളു എങ്കിലും രണ്ടു കൊലകൊമ്പന്മാരെ ആണ് മുംബൈ തകർത്തത് എന്നതാണ് സത്യം .
ഓപ്പണിങ്ങിൽ കിഷൻ ജിയും , രോഹിതു ജിയും, അവസാന ഓവറുകളിൽ ടി ഡേവിഡ് ജിയും വെടിക്കെട്ടു കാഴ്ചവെച്ചപ്പോൾ മുംബൈ 177/6 എത്തി. എന്നാൽ സാഹാ ജിയും , ഗില് ജിയും ഗുജറാത്തിന്നായ് പുഷ്പം പോലെ ഓപ്പണിങ് 106 എടുത്തപ്പോൾ മുംബൈ പരാജയം മണത്തതാണ് . പക്ഷെ മിഡിൽ ഓർഡർ നിരാശപെടുത്തിയതാണ് ഗുജറാത്തിനു പാരയായതു.
ഹാർദിക് ജിയുടെ അനാവശ്യ റൺ ഔട്ട് മുംബൈക്ക് ഭാഗ്യമായി ഭവിച്ചു. മുംബൈക്കായി അവസാന ഓവർ എറിഞ്ഞ ഡി സാംസ് ജി വെറും മൂന്നു റൺസ് വിട്ടു കൊടുത്തതാണ് വിജയം ഒരുക്കിയത് . ഒരു കളി കൂടി ഇതുപോലെ ജയിച്ചാൽ ടേബിൾ പ്രകാരം മുംബൈ ടീം വലിയ മുന്നേറ്റം കാഴ്ചവെച്ചു ഒമ്പതിൽ എത്തിയേക്കാം . All the best MUMBAI ടീം .. (വാൽകഷ്ണം .. മുംബൈ ആരാധകരുടെ ശ്രദ്ധയ്ക്ക് .. നമ്മുക്ക് ഈ മഹാ വിജയം പടക്കം പൊട്ടിച്ചു ആഘോഷിക്കണം ).
https://www.facebook.com/Malayalivartha