തീപടര്‍ന്ന ഒരു ശരീരം മതിലുംചാടി ഓടുന്നു, പിന്നെ കണ്ടത് ജീവനുവേണ്ടി പിടയുന്ന അമ്മയേയും മക്കളേയും! രക്ഷപ്പെടുത്താന്‍ ചെന്നപ്പോള്‍ തുടരെ തുടരെ സ്‌ഫോടനം; നെഞ്ചുപൊട്ടി ദൃസാക്ഷി പറയുന്നു..

മലപ്പുറം പാണ്ടിക്കാട് ഉണ്ടായ കൂട്ടക്കൊലയുടെ നടുങ്ങലില്‍ നിന്ന് മുക്തരാകാന്‍ കേരളക്കരക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഭാര്യ ജാസ്മിനേയും മകളേയും ഗുഡ്‌സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭര്‍ത്താവ് മുഹമ്മദ് തീ കൊളുത്തി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സംഭവത്തിന്റെ മറ്റൊരു ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ദാരുണസംഭവം അറിഞ്ഞ് ആദ്യം ഓടിയെത്തിയ സമീപവാസി ആഷിഖിന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
എന്തോ പൊട്ടുന്ന ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്. അപ്പോള്‍ തീപടര്‍ന്ന ഒരു ശരീരം മരണവെപ്രാളത്തില്‍ മതിലുചാടി കിണറിന്റെ ഭാഗത്തുകൂടി ഓടുന്നത് കണ്ടത്. എന്നാല്‍ ആരാണ് ഓടുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ മനസ്സിലാക്കാന്‍ ആദ്യം കഴിഞ്ഞിരുന്നില്ല.
പിന്നീട് അവിടെ ചെന്നപ്പോഴാണ് വാഹനത്തില്‍ നിന്ന് തീയാളിക്കത്തുന്നത് ശ്രദ്ധയില്‍പെട്ടത്. വാഹനത്തില്‍ ആളുണ്ടെന്ന് മനസിലായെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് വാഹനത്തിന്റെ അടുത്തേക്ക് ചെല്ലാന്‍ സാധിച്ചില്ല. കാരണം തുടര്‍ച്ചയായി വാഹനത്തില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. എന്നാണ് ആഷിഖ് പറഞ്ഞത്.
കിണറ്റിന്‍ കരയിലേക്ക് ഓടിയത് മുഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞ് അയാളെ രക്ഷിക്കാനും ചിലര്‍ പോയി. ഇതിനിടെ വാഹനത്തിലെ തീയണയ്ക്കാന്‍ പൈപ്പുമായി ചെന്നപ്പോഴും സ്‌ഫോടനം കേട്ട് പിന്മാറുകയാണ് ഉമ്ടായ്ത് എന്നും പ്രദേശവാസികള്‍ പറഞ്ഞു. പിന്നീട് കുറച്ചുനേരം കഴിഞ്ഞ് വീണ്ടും ശ്രമിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. ശേഷം 50 മിനിറ്റോളെ കഴിഞ്ഞാണ് വാഹനത്തിന്റെ അടുത്തേക്ക് പോകാന്‍ സാധിച്ചത് എന്നും അയല്‍വാസികള്‍ ചൂണ്ടിക്കാട്ടി.
വാഹനത്തിന്റെ ഇടതുവശത്തെ വാതില്‍ അടഞ്ഞും വലതുവശത്തേത് തുറന്നും കിടക്കുന്ന നിലയിലായിരുന്നു. മാത്രമല്ല രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വാഹനത്തില്‍നിന്ന് തെറിച്ചുവീണ ചെറിയ കുട്ടിയെ ചിലര്‍ മണ്ണിലൂടെ ഉരുട്ടിയും മറ്റും രക്ഷപ്പെടുത്തിയിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
പെരിന്തല്‍മണ്ണയില്‍ നിന്ന് അല്‍പം അകത്തേക്കുള്ള പ്രദേശമായതിനാല്‍ അഗ്‌നിരക്ഷാ സേനയും പൊലീസുമൊക്കെ വളരെ വൈകിയാണ് സംഭവ സ്ഥലത്തേക്ക് എത്തിയത്. മറ്റൊരു വാഹനത്തിലെ ഫയര്‍ എക്സ്റ്റിങ്ഗ്യുഷറെടുത്താണ് ആദ്യം തീയണയ്ക്കാന്‍ ശ്രമിച്ചത്. പിന്നാലെ ബക്കറ്റും വെള്ളവുമായി നാട്ടുകാരും രംഗത്ത് വന്നു. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം വിഫലമാവുകയാണ് ഉണ്ടായത്.
അതേസമയം സംഭവമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മറ്റൊരു വ്യക്തിയും ആ സമയത്തുണ്ടായ സംഭവങ്ങളെ കുറിച്ച് പറയുന്നുണ്ട്. തങ്ങള്‍ അവിടെ എത്തുമ്പോള്‍ ഓട്ടോ ആളിക്കത്തുകയായിരുന്നു. വൈദ്യുത ലൈനില്‍ മുട്ടി തീ ജ്വാലകള്‍ ഉയര്‍ന്നതിനാല്‍ കെഎസ്ഇബിയില്‍ വിളിച്ചുപറഞ്ഞ് വൈദ്യുതി വിഛേദിച്ചു. അപ്പോഴേക്കും ഓട്ടോയിലെ അനക്കം ഏതാണ്ടു നിലച്ചിരുന്നു. അതുകൊണ്ട് കിണറ്റിലേക്കു ചാടിയയാളെ രക്ഷിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. ആഴമുള്ള കിണറ്റില്‍ പുക നിറഞ്ഞു. എങ്കിലും കിണറ്റിലെ റിങ്ങില്‍ പിടിച്ച്, ആള്‍ നില്‍ക്കുന്നതായാണ് തോന്നിയത്. നോക്കിയപ്പോള്‍ കഴുത്തില്‍ കയര്‍ മുറുകിയിരിക്കുന്ന നിലയിലായിരുന്നു.
ഭാര്യയെയും മക്കളെയും തീകൊളുത്തിയ ശേഷമാണ് മുഹമ്മദ് കിണറ്റില്‍ ചാടി മരിച്ചത്. ഇയാളുടെ മൃതദേഹം പുറത്തെടുത്തപ്പോള്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ ആത്മഹത്യ ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയല്ല മുഹമ്മദ് കൊലകള്‍ നടത്തിയതെന്നാണ് സൂചനകള്‍. പൊട്ടിത്തെറി നടന്നപ്പോള്‍ മുഹമ്മദിന്റെ ശരീരത്തിലും തീപിടിക്കുകയാണ് ഉണ്ടായത്. തീ അണയ്ക്കാനായി കിണറ്റിലേക്ക് ചാടിയപ്പോള്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാകാം മുഹമ്മദിന്റെ മരണമെന്നാണ് പൊലീസ് കരുതുന്നത്. ജാസ്മിന്‍, മുഹമ്മദ് ഇവരുടെ മകള്‍ സഫ എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികളാണ് അപകടത്തില്‍പ്പെട്ടതെങ്കിലും ഷിഫാന എന്ന മകളെ രപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഈ കുട്ടി ഗുരുതാരാവസ്ഥയില്‍ ചികിത്സയിലാണ്. മിഠായി നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് മുഹമ്മദ് കുഞ്ഞുങ്ങളെ പെട്രോളും സ്‌ഫോടക വസ്തുക്കളും നിറച്ച വാഹനത്തിലേക്ക വിളിച്ചുകയറ്റിയത്.
എല്ലാവരും വാഹനത്തിനുള്ളില്‍ കയറി എന്ന് ഉറപ്പുവരുത്തിയതോടെ ഡോര്‍ ലോക്കുചെയ്തു. തുടര്‍ന്ന് ജാസ്മിന്റെയും മക്കളുടെയും ദേഹത്തേക്ക് പഞ്ചസാര കലര്‍ത്തിയ പെട്രോള്‍ ഒഴിച്ചു. തീ കെടാതിരിക്കാനാണ് പഞ്ചസാര കലര്‍ത്തിയതെന്ന് സംശയിക്കുന്നു. വാഹനത്തില്‍ വലിയ ഗുണ്ടുകളും പടക്കം പോലുള്ള സ്‌ഫോടകവസ്തുക്കളും വിറകും തീ പിടിക്കുന്ന വസ്തുക്കളും നിറച്ചിരുന്നു.
കാസര്‍കോട്ട് മത്സ്യക്കച്ചവടം നടത്തുന്ന മുഹമ്മദിനെതിരെ അവിടെ പോക്‌സോ കേസുണ്ട്. നിരവധി ക്രിമിനല്‍ കേസിലെ പ്രതികൂടിയാണ് മുഹമ്മദ്.
https://www.facebook.com/Malayalivartha