രാജനെ കാണാതായിട്ട് അഞ്ച് ദിവസം കഴിഞ്ഞു, കടുവയിറങ്ങുന്ന സ്ഥലമായതിനാല്‍ ആശങ്ക, ആകെ കിട്ടിയത് വസ്ത്രവും ടോര്‍ച്ചും മാത്രം; കല്യാണത്തിന് തയ്യാറെടുത്ത് മകളും കുടുംബവും.. വാച്ചറുടെ കുടുംബം വല്ലാത്ത മാനസീകാവസ്ഥയില്‍

അട്ടപ്പാടിയില്‍ നിന്ന് കാണാതായ താല്‍ക്കാലിക ഫോറസ്റ്റ് വാച്ചറായ രാജന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അഞ്ച് ദിവസം കഴിഞ്ഞിട്ടും ഒരു തുമ്പും കിട്ടിയിട്ടില്ല എന്നാണ് വിവരം. അതേസമയം വളരെ ജാഗ്രതയോടെയാണ് അന്വേഷണം നടത്തുന്നത് എന്ന് പാലക്കാട് എം.പി വി കെ ശ്രീകണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാത്രമല്ല രാജന്റെ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ചയും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജന്റെ മകളുടെ കല്ല്യാണനിശ്ചയം കഴിഞ്ഞിരിക്കുകയാണെന്നും വീട്ടുകാര്‍ ആകെ തകര്‍ന്ന അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച രാത്രി മെസ്സിലെത്തി തിരിച്ചുപോകുന്ന ചെറിയ സമയത്തിനുള്ളിലാണ് രാജനെ കാണാതാവുന്നത്. തുടര്‍ന്ന് ബുധനാഴ്ച അഗളി പോലീസ് മാന്‍ മിസ്സിംഗ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാച്ചിംഗ് ടവറിന്റെ അടുത്തായി രാജന്റേതെന്ന് കരുതുന്ന വസ്ത്രവും ചെരിപ്പും ടോര്‍ച്ചും വീണു കണ്ടെത്തിയിരുന്നു.
അതേസമയം കടുവ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ എത്തുന്ന മേഖലയാണിതെന്നും നേരത്തേയും വന്യജീവി ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഉള്ള ചില വാര്‍ത്തകള്‍ ആശങ്കകള്‍ ജനിപ്പിക്കുന്നുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കടുവ ആനയെ ആക്രമിച്ചിരുന്നു.എന്നാല്‍ രാജന് എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്നുള്ള കാര്യത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് വിവരം.
നിലവില്‍ ഫോറസ്റ്റും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കൂടാതെ രാജനെ അന്വേഷിച്ച് നാട്ടുകാരും ഇറങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha