പന്തളത്ത് ക്രിമിനല്‍ കേസുകളിലെ പ്രതി മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് വെള്ളക്കെട്ടില്‍, ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍, കൊലപാതകമാണെന്ന സംശയത്തിൽ പോലീസ്...!

പത്തനംതിട്ട പന്തളത്ത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ 7 മണിയോടെ ആണ് കുന്നുകുഴിയ്ക്ക് സമീപമുള്ള വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തിയത്.വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ശരീരത്തില്‍ പരിക്കേറ്റ് പാടുകള്‍ കണ്ടെത്തിയ സാഹചര്യത്തിൽ കൊലപാതകമാണന്ന സംശയത്തിലാണ് പൊലീസ്. വിവരത്തെ തുടര്‍ന്ന് , സ്ഥലത്തെത്തിയ പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുളക്കുഴ സ്വദേശിയായ വര്‍ഗീസാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസം അടുത്തുള്ള പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട് ഇയാളും നാട്ടുകാരില്‍ ചിലരുമായി സംഘര്‍ഷം നടന്നതായും ദൃസാക്ഷികള്‍ പറയുന്നു. അബ്കാരി, മോഷണം തുടങ്ങിയ നിരവധി കേസുകളില്‍ ശിക്ഷയനുഭവിച്ച വന്ന ആളാണ് മരിച്ച വര്‍ഗീസ്
പരിശോധലയിൽ ഇയാളുടെ ശരീരത്തില്‍ പലയിടങ്ങളിലായി ക്ഷതമേറ്റ നിലയിലുള്ള മുറിവുകള്‍ കാണപ്പെട്ടിട്ടുണ്ട്. മുങ്ങി മരണത്തിനുള്ള സാധ്യതയില്ല. എന്നാല്‍ ശരീരത്തിലുള്ള പരിക്കുകൾ സംശയം ജനിപ്പിക്കുന്നതായാണ് എന്ന് പോലീസ് വ്യക്തമാക്കി.മൃതദേഹത്തിനടുത്ത് നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha