ഒറ്റ നോട്ടത്തിൽ പരിക്ക് കാണുന്നില്ല, മുഖം മനസിലാക്കാൻ കഴിയുന്ന നിലയിൽ, മൃതദേഹം ജലാംശം പോയി ചുക്കിച്ചുളിഞ്ഞു, റിഫയുടെ ശരീരം കാര്യമായി അഴുകിയിരുന്നില്ല, മൃതദേഹം പുറത്തെടുത്ത അബ്‌ദുൾ അസീസ് പറയുന്നത്...!

റിഫ മെഹ്‌നുവിന്റെ മൃതദേഹം കാര്യമായി അഴുകിയിരുന്നില്ലെന്ന് അബ്‌ദുൾ അസീസ്. കഴിഞ്ഞ 40 വർഷമായി മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിന് സഹായം ചെയ്യുന്ന ആളാണ് അബ്‌ദുൾ അസീസ്. നല്ലരീതിയിൽ എംബാം ചെയ്‌തിരുന്നതിനാൽ കാര്യമായി അഴുകിയിരുന്നില്ല മൃതദേഹം ജലാംശം പോയി ചുക്കിച്ചുളിഞ്ഞ നിലയിലായിരുന്നു.
എന്നാൽ മുഖമെല്ലാം മനസിലാക്കാൻ കഴിയുന്ന നിലയിലായിരുന്നുവെന്ന് അസീസ് പറഞ്ഞു. മൃതദേഹം പുറത്തെടുക്കാൻ സഹായം വേണമെന്ന് അഞ്ച് ദിവസം മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ തീർച്ചയായും വരുമെന്ന് അസീസ് അറിയിച്ചിരുന്നു.താൻ പുറത്തെടുക്കുന്ന 3901ാം മൃതദേഹമാണിതെന്നും ഒളവണ്ണയിലെ മുൻ പഞ്ചായത്തംഗം കൂടിയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് പാവണ്ടൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നിന്ന് റിഫ മെഹ്‌നുവിന്റെ മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്‌റ്റ്‌മോർട്ടം ചെയ്യാൻ മാറ്റി. നടപടികൾ പൂർത്തിയാക്കി ഇന്നുതന്നെ മൃതദേഹം മറവ് ചെയ്യും.
മരണം നടന്ന് രണ്ട് ദിവസത്തിനകം നാട്ടിലെത്തിച്ച മൃതദേഹം ദുബായിൽ പോസ്‌റ്റ്മോർട്ടം നടത്തിയതായും ഉടൻ മറവ് ചെയ്യണമെന്നും ഭർത്താവ് കാസർകോട് സ്വദേശി മെഹ്നാസ് വീട്ടുകാരോട് ആവശ്യപ്പെട്ടു. ഖബറടക്കാന്‍ തിടുക്കം കൂട്ടിയതും കുടുംബത്തിന് സംശയം ജനിപ്പിച്ചിരുന്നു. പൊലീസില്‍ നല്കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
ഇതേതുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ദുബൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ റിഫയെ ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് പാവണ്ടൂരില്‍ ഖബറടക്കിയത്. മാര്‍ച്ച് ഒന്നിന് രാത്രിയായിരുന്നു ദുബൈയിലെ ഫ്ലാറ്റില്‍ റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് മെഹ്നാസിന് എതിരെ തങ്ങളുടെ പക്കല്‍ തെളിവുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ട്. മെഹ്നാസ് പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. പൊലീസ് ഇവരെ ചോദ്യം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു.
യൂട്യൂബിലെ ലൈക്കിന്‍റെയും സബ്ക്രിബ്ഷന്‍റെയും പേരില്‍ മെഹ്‍നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. കാക്കൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha