എന്നെ വിട്ടേരെ കുഞ്ഞേ...അതൊന്നും ഞാന്‍ പറയില്ല, 'അമ്മ'യൊക്കെ വിട്ടു, അഭിനയിക്കാന്‍ വിളിച്ചാല്‍ പോകുമെന്നല്ലാതെ വേറെ ഒന്നിനും ഇല്ല, വിജയ് ബാബുവിനെതിരെ നടപടി വേണോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി എംഎല്‍എ കെ ബി ഗണേശ് കുമാര്‍...!

യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതി വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ പൊലീസ് അന്വേഷണം തുടങ്ങി. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിര്‍മാണത്തിനു പ്രേരിപ്പിക്കാന്‍ വിജയ്ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോഴിതാ വിജയ് ബാബു വിഷയത്തില്‍ പ്രതികരണവുമായി പത്തനാപുരം എംഎല്‍എ കെ ബി ഗണേശ് കുമാര്‍. വിജയ് ബാബുവിനെതിരെ നടപടി വേണോ എന്ന ചോദ്യത്തിന് 'എന്നെ വിട്ടേരെ കുഞ്ഞേ അതൊന്നും ഞാന്‍ പറയില്ല, എനിക്ക് 'അമ്മ'യുമായി യാതൊരുവിധ ബന്ധവുമില്ല. അഭിനയിക്കാന്‍ വിളിച്ചാല്‍ പോകുമെന്നല്ലാതെ വേറെ ഒന്നിനും ഇല്ല, 'അമ്മ'യൊക്കെ വിട്ടു, ആരുമായും ഒരു ബന്ധവുമില്ല' എന്നാണ് ഗണേശ് കുമാര്‍ മറുപടി നല്‍കിയത്.
നടിയെ ആക്രമിച്ച കേസില്‍ എഡിജിപി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയ സംഭവത്തില്‍ അതെല്ലാം സര്‍ക്കാരിന്റെ അധികാരത്തില്‍പ്പെട്ട കാര്യങ്ങളാണെന്ന് ഗണേശ് കുമാര്‍ പറഞ്ഞു.
'ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേരളത്തിലെ ഒരേയൊരു കേസല്ല ഇത്, അന്വേഷണ ഉദ്യോഗസ്ഥനെ അല്ല ഡിജിപിയെയാണ് മാറ്റിയത് അത് കേസന്വേഷണത്തെ എങ്ങനെയാണ് ബാധിക്കുന്നത്. ഡിജിപിയെ മാറ്റിയാല്‍ അത് കേസിനെ ബാധിക്കുമെന്നത് വെറുതെ ചിലര്‍ പറഞ്ഞു പരത്തുന്നതാണ്. അദ്ദേഹത്തെ പോലെതന്നെ സമര്‍ത്ഥനായ പുതിയ ഡിജിപിയെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്' ഗണേശ് കുമാര്‍ കൂട്ടിച്ചേർത്തു.
അതേസമയം, പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്. വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.നടിയെ പീഡിപ്പിച്ച കേസിൽ പരാതി ഉയർന്നതോടെ പണം നൽകി കേസ് ഒതുക്കാൻ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ച് നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. കൂട്ടാളിയായ സംരംഭകന്റെ ഫോൺ വിളിയുടെ രേഖകൾ ശേഖരിച്ചതിലൂടെയാണ് വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടിയത്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോർണർ നോട്ടിസ് ഇന്റർപോൾ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രതിയെ കണ്ടെത്താനോ തിരിച്ചറിയാനോ അയാളെക്കുറിച്ചുള്ള വിവരം അറിയിക്കുന്നതിനായോ ഇന്റര്‍പോള്‍ പുറത്തിറക്കുന്ന അന്വേഷണ നോട്ടീസാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്.
ഇന്റർപോൾ വഴി പ്രതിക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിജയ് ബാബുവിന് ഇനി സമയം അനുവദിക്കാനാവില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു പറഞ്ഞു.വിജയ്ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അറസ്റ്റിനു വിലക്കില്ലാത്തതിനാൽ മധ്യവേനലവധി കഴിഞ്ഞു 16നു ഹൈക്കോടതി തുറക്കുന്നതിന് മുമ്പായി വിജയ്ബാബു അറസ്റ്റിനാണ പൊലീസ് നീക്കം.എന്നാൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാനാണു വിജയ്ബാബുവിന്റെ ശ്രമം.
https://www.facebook.com/Malayalivartha