ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച ശേഷം മൃതദേഹം മറവ് ചെയ്യാന്‍ വിട്ടുനല്‍കി

ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കോഴിക്കോട് പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഇന്ന് രാവിലെ 11 മണിയോടെയാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് റിഫ മെഹ്‌നുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയത്.
രണ്ടു കാര്യങ്ങളിലാണ് വ്യക്തത വരാനുള്ളതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശ്വാസം മുട്ടിച്ചാണോ അതോ വിഷപദാര്‍ത്ഥങ്ങള്‍ ഉളളില്‍ ചെന്നാണോ മരണം സംഭവിച്ചതെന്നുള്ളതാണ് ആ രണ്ടു വസ്തുതകള്‍. ഇക്കാര്യം വ്യക്തമാകാനുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. തലയോട്ടിക്കുള്‍പ്പടെ ക്ഷതം സംഭവിച്ചോയെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി റിഫയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ പാവണ്ടൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍നിന്ന് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരുമാണ് മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടന്നത്. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച ശേഷം മൃതദേഹം മറവ് ചെയ്യാന്‍ വിട്ടുനല്‍കി. എംബാം ചെയ്തതിനാല്‍ മൃതദേഹം കാര്യമായി അഴുകിയിരുന്നില്ല.
റിഫ മെഹ്നുവിനെ മാര്‍ച്ച് ഒന്നിനാണ് ദുബായില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായ് ജാഫിലിയിലെ ഫ്‌ളാറ്റിലാണ് റിഫ മെഹ്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവര്‍ക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിര്‍ത്തിയാണ് റിഫ ദുബായിലേക്ക് പോയത്.ആല്‍ബം നടികൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.
സംഭവത്തില്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസെടുത്തിരുന്നു. കോഴിക്കോട് കാക്കൂര്‍ പോലീസാണ് റിഫയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്തത്. ആത്മഹത്യാ പ്രേരണയ്ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തത്.
https://www.facebook.com/Malayalivartha