ദിലീപിന്റെ നീക്കം പാളി? വിചാരണ കോടതി ജഡ്ജിയെ മാറ്റണം; ചീഫ് ജസ്റ്റിസിന് കത്ത്! കല്ലേപിളർക്കുന്ന കല്പന വരുമോ? തിടുക്കം കാട്ടിയത് തിരിച്ചടിയായി?

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഇനിയുള്ള അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ വളരെ ഗൗരവത്തോടെയാണ് ഉറ്റുനോക്കപ്പെടുന്നത്. കേസിൽ കാവ്യ മാധവൻ ഉൾപ്പെടെയുള്ളവരെ ഇനി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. കൂറുമാറിയ സാക്ഷികളെ ചോദ്യം ചെയ്യാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടെ ദിലപ് നടത്തിയ മറ്റൊരു സുപ്രധാനമായ നീക്കമാണ് ഏവരും ഇപ്പോൾ ശ്രദ്ധിക്കുന്നത്.
വധഗൂഢാലോചന കേസിലെ ഹൈക്കോടതി വിധിക്കെതിരേ ഉടന്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്നു ദിലീപിനു നിയമോപദേശം ലഭിച്ചതായി സൂചന. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയില്‍ നിന്നാണ് ദിലീപ് നിയമോപദേശം തേടിയത്. അപ്പീല്‍ തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നാണു റോത്തഗിയുടെ ഇപ്പോഴത്തെ വിലയിരുത്തല്‍.
വധഗൂഢാലോചനക്കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചതു തിടുക്കത്തിലായി എന്നാണു റോത്തഗിയും അഭിപ്രായപ്പെട്ടത്. അതുകൊണ്ട് തന്നെ ഈ തിടുക്കം തിരിച്ചടിയാകുമോ എന്ന സംശയമാണ് ഇപ്പോൾ പലരും പങ്കുവയ്ക്കുന്നത്. അന്വേഷണം ഈ മാസം 30നകം തീര്‍ക്കാനാണു ഹൈക്കോടതിയുടെ നിര്‍ദേശം.
കോടതികളുടെ നിരീക്ഷണത്തിലുള്ള കേസന്വേഷണം റദ്ദാക്കണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ സുപ്രീംകോടതി അനുവദിക്കാന്‍ യാതൊരു സാധ്യതയുമില്ല. അപ്പീല്‍ നല്‍കിയാല്‍ കേസില്‍ വീണ്ടും കാലതാമസം ഉണ്ടാകും എന്നതാണ് സത്യാവസ്ഥ. അതിനാല്‍, അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വേണമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നാണ് മുകുള്‍ റോത്തഗിയുടെ നിലപാട്. അതനുസരിച്ചാകും മുന്നോട്ട് നീങ്ങുന്നത്.
എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടു പോവുകയാണ്. വധഗൂഢാലോചനാ കേസ് കേന്ദ്രീകരിച്ചാണു നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. ദിലീപിന്റെ ഫോണിലെ തെളിവു നശിപ്പിച്ചതു അഭിഭാഷകര്‍ നിര്‍ദ്ദേശിച്ച പ്രകാരമാണെന്നു സൈബര്‍ ഹാക്കര്‍ സായ്‌ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും അവര്‍ ഹാജരായില്ല. ഇത് കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരെ കുടുക്കാനുള്ള നീക്കമാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
മെയ് അവസാനമാണ് തുടരന്വേഷണത്തിന് കോടതി സമയം അനുവദിച്ചിരിക്കുന്നത്. വധഗൂഢാലോചന കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മാത്രം ഇനി അപ്പീൽ നൽകുന്നത് സംബന്ധിച്ച സാധ്യത പരിശോധിക്കാമെന്നാണത്രേ റോത്തഗിയുടെ നിർദ്ദേശം. തുടക്കത്തിൽ കേസിൽ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു വധഗൂഢാലോചന കേസിൽ ദിലീപിനെതിരെ പ്രോസിക്യൂഷൻ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടായിരുന്നത്. എന്നാൽ ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങൾ കൂടി കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു. ഇത് വിശധമായി പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതി വധഗൂഡാലോചന കേസ് അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയത്.
ഒപ്പം വിചാരണ കോടതി ജഡ്ജിക്കെതിരെ ശക്തമായ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണാക്കോടതി ജഡ്ജി ഹണി എം. വർഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് കത്ത് ലഭിച്ചിരിക്കുകയാണ്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനനീതിയെന്ന സംഘടനയാണ് സുപ്രീംകോടതിയ്ക്ക് കത്ത് നല്‍കിയത്.
ജഡ്ജിയെ മാറ്റിയില്ലെങ്കില്‍ മറ്റൊരു കോടതിയിലേക്ക് കേസിന്റെ നടപടി മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനനീതിയുടെ ചെയര്‍മാന്‍ എന്‍. പദ്മനാഭന്‍, സെക്രട്ടറി ജോര്‍ജ് പുളികുത്തിയില്‍ എന്നിവരാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. വിചാരണാ കോടതിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരയായ നടിക്ക് കനത്ത മാനസിക പീഡനമാണ് വിചാരണ കോടതിയില്‍ നിന്ന് നേരിടേണ്ടി വന്നത് എന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.
ലൈംഗിക പീഡന കേസുകളിലെ വിചാരണ സംബന്ധിച്ച് സുപ്രീം കോടതി 2021-ല്‍ പുറപ്പടുവിച്ച മാര്‍ഗരേഖ ലംഘിക്കപ്പെട്ടതായും കത്തില്‍ ആരോപിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്തിനെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ ജനനീതിയുടെ ഉപദേശക സമിതി അംഗമാണ്. സംഘടന നല്‍കിയ കത്തില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ എന്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. എന്തായാലും അതിനേയും ഇപ്പോൾ ഉറ്റുനോക്കുകയാണ്.
എന്നാൽ അന്വേഷണ സംഘത്തിന് തിരിച്ചടിയായിരിക്കുന്നത് മറ്റൊരു വിഷയമാണ്. കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ നടത്തിയ നീക്കവും ഫലം കണ്ടില്ല. സാക്ഷിയെന്ന നിലയില്‍ വീട്ടിലെത്തി മൊഴിയെടുക്കാമെന്ന നിലപാടില്‍ കാവ്യ ഉറച്ചു നില്‍ക്കുകയുമാണ്. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ 12 പേരെ ഇനിയും ചോദ്യം ചെയ്യാൻ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ഇവരെ ഉടൻ വിളിച്ച് വരുത്തിയേക്കും. എന്നാൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇപ്പോഴും പോലീസ് സംഘം അന്തിമ തിരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് വിവരം.അഭിഭാഷകര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്. ശ്രീജിത്തിനെ മാറ്റിയതും വൻ വിവാദമായിട്ടുണ്ട്.
ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണു ഇന്നലെ ഹൈക്കോടതി സർക്കാരിനോടും പോലീസ് മേധാവിയോടും നിര്‍ദ്ദേശിച്ചത്. അന്വേഷണ ചുമതല ആർക്ക് എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയോ എന്നതിൽ വ്യക്തത നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം.
ഇക്കാര്യം വ്യക്തമാക്കി ഈ മാസം 19 നകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക് കേസ് അന്വേഷണ മേൽനോട്ട ചുമതല നൽകിയിട്ടുണ്ടോ എന്നും അറിയിക്കണം. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയുള്ള എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബൈജു കൊട്ടാരക്കര നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമാണു പ്രോസിക്യൂഷന്റെ ഭാഗത്ത് ഉണ്ടായിരുന്നത്. അതിനുശേഷം കേസിലെ നിര്‍ണായകമായ ഫോണ്‍ രേഖകള്‍ പോലും ലഭിക്കുന്നതു വലിയ നിയമപോരാട്ടത്തിനൊടുവിലാണ്. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷനു തിരിച്ചടി നേരിട്ടത്. എന്നാല്‍ അതിനു ശേഷം തെളിവു നശിപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ സായ്‌ശങ്കര്‍ മൊഴിയായി നല്‍കിയതോടെ ദിലീപിനെതിരായ കേസ് കൂടുതല്‍ ശക്‌തമായി. ഇതുകൂടി പരിഗണിച്ചാണു എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണവും നടത്തുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു ദിലീപിനെ ഒന്നാം പ്രതിയാക്കി പോലീസ് വധഗൂഢാലോചന കേസ് എടുത്തത്.
സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സൈബർ വിദഗ്ധൻ സായ് ശങ്കർ എന്നിവരാണ് കേസിലെ മറ്റ് പ്രതികരൾ. നേരത്തേ കേസന്വേഷണം പുരോഗമിക്കവെ വധഗൂഢാലോചന കേസിൽ എഫ്ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഇത്.
https://www.facebook.com/Malayalivartha