നടി ആക്രമിക്കപ്പെട്ട കേസ് ഉമാ തോമസ് ഏറ്റെടുക്കുന്നു! നടിയുടെ പൊട്ടിക്കരച്ചിൽ; പിടി അന്ന് ഉറങ്ങിയിരുന്നില്ല! എറണാകുളത്ത് വൻ പ്രതിഷേധം....

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന സംശയത്തിൽ, അതിജീവിതക്ക് നീതി ഉറപ്പാക്കുന്നതിനും, ഈ സംഭവത്തിന് ശേഷവും സിനിമ മേഖലയിലും മറ്റ് തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട്, മെയ് 8ാം തിയതി രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ എറണാകുളം ഹൈകോടതിക്ക് സമീപമുള്ള വഞ്ചി സ്ക്വയറിൽ സിനിമ, രാഷ്ട്രീയ, സാമൂഹീക രംഗത്തെ ആളുകൾ ഒത്തു കൂടുന്നു.
രാവിലെ 9 മണി മുതൽ ഉപവാസം ആരംഭിക്കും, വൈകുന്നേരം 5ന് പൊതുസമ്മേളനം, 6ന് അതിജീവിതക്ക് ഐക്യധാർട്യം പ്രഖ്യാപിച്ച് ക്യാൻഡിൽ ലൈറ്റ് ക്യാമ്പെയ്ൻ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യക്ക് അകത്തും, പുറത്തുമുഉള്ള സ്ത്രീകൾക്ക് നീതി കിട്ടണം എന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ഐക്യദാർഡ്യത്തോടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുന്നു.
ഇതിൽ നിരവധി പ്രധാനികൾ പങ്കെടുക്കുന്നുണ്ട് എങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഉമാ തോമസാണ് അതിൽ ഏറെ ശ്രദ്ധ നേടുന്നത്. കാരണം നടിയെ ആക്രമിച്ച കേസില്‍ അന്തരിച്ച മുന്‍ തൃക്കാകര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിടി തോമസിന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ നേരം പുലരുംമുമ്പെ അട്ടിമറിക്കപ്പെട്ടേനെ എന്ന് അഡ്വക്കേറ്റ് ജയശങ്കര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
അന്നു മുതൽ ഈ കേസിൽ പിടിക്ക് ഒപ്പമായിരുന്നു പ്രിയ പത്നി ഉമാ തോമസും. ഈ കേസില്‍ പിടി എങ്ങനെയാണ് ഉള്‍പ്പെട്ടതെന്ന് തന്നോട് വിശദമാക്കിയിരുന്നു. കേസില്‍ പ്രതിയായ ഈ വില്ലനെ കുട്ടിക്കാലം മുതല്‍ക്കെ എനിക്കറിയാം. എന്താണ് കേസിൽ സംഭവിച്ചിരിക്കുക എന്നത് എനിക്ക് സ്പഷ്ടമായിരുന്നു.
അതായത് ഈ യുവതിയെ തട്ടിക്കൊണ്ടുപോയ ദിവസം രാത്രി അവര്‍ കരഞ്ഞുകൊണ്ട് സിനിമാ നിര്‍മാതാവും നടനുമായ ലാലിന്റെ വീട്ടിലെത്തി. ആ സമയത്ത് ലാല്‍ പരിഭ്രാന്തനായി നിര്‍മാതാവ് ആന്റോ ജോസഫിനെയും, ആന്റോ ജോസഫിന്റെ അയല്‍വാസിയോ മറ്റോ ആണ് പി.ടി തോമസ്. ആന്റോ ജോസഫ് അവിടേക്ക് പോകുന്ന വഴിക്ക് പി.ടി തോമസിനെ വിളിച്ചു. പി.ടി തോമസ് ഉടനെ തന്നെ ആന്റോ ജോസഫിനൊപ്പം ലാലിന്റെ വീട്ടിലെത്തി അപ്പോള്‍ കരഞ്ഞുകൊണ്ട് കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചു.
ഉടനെ തന്നെ പി.ടി ഫോണെടുത്ത് ഐ.ജിയെ വിളിച്ചു. ഐ.ജി അപ്പോഴാണ് വിവരം അറിയുന്നത്. അതുകഴിഞ്ഞ് ഡിജിപിയെ വിളിക്കുന്നു. പൊലീസ് കമ്മീഷണറെ വിളിക്കുന്നു. അങ്ങനെയാണ് ഈ വിഷയം ഒരു പൊതു ശ്രദ്ധയില്‍ വരുന്നത്. അപ്പോഴും സാജന്‍ മാഞ്ഞാലി സൂചിപ്പിച്ചത് പോലെ നേരം പുലരുമ്പോഴേക്കും സിനിമയിലെ മാഫിയ തലവന്മാര്‍ ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കി. നമ്മുടെ സിനിമരംഗം കുറെ കാലമായിട്ട് പല മാഫിയകളുടെ കൈകളിലാണ്. അവരുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നമുക്കെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പക്ഷെ ആരും ഇതെക്കുറിച്ച് പ്രതികരിക്കുന്നില്ല എന്നായിരുന്നു ജയശങ്കർ വ്യക്തമാക്കിയത്.
അതോടൊപ്പം കഴിഞ്ഞ ദിവസം, നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി പി ടി തോമസ് അസ്വസ്ഥനായിരുന്നുവെന്ന് ഭാര്യ ഉമ തോമസ് തന്നെ തുറന്ന് പറയുകയുണ്ടായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സഹിക്കാൻ കഴിയുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും ഉമ പറഞ്ഞു. ആ സംഭവത്തിന് ശേഷം പെൺകുട്ടി എന്നെ വിളിച്ചിരുന്നു.
പിടിയുടെ പിന്തുണയുണ്ടായത് കൊണ്ടാണ് തനിക്ക് കേസുമായി മുന്നോട്ട് പോകാൻ സാധിച്ചതെന്നാണ് അവർ പറഞ്ഞത്. സത്യം എന്നായാലും വിജയിക്കും. പോലീസ് മൊഴിയെടുത്തപ്പോഴെല്ലാം ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്. ആ സമയത്തൊക്കെ ഒരച്ഛനെ പോലെ പിടി തോമസ് പറഞ്ഞ വാക്കുകളാണ് തനിക്ക് ഊർജം പകർന്നത്. അതുകൊണ്ടാണ് താൻ പിടിച്ച് നിന്നതെന്നും പെൺകുട്ടി പറഞ്ഞിരുന്നു.
കേസിൽ പിടി തോമസിനെ സാക്ഷി ചേർത്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി കൊടുക്കരുതെന്ന് പലരും പറഞ്ഞിരുന്നുവെന്നും മനസാക്ഷിയുടെ നീതി ബോധത്തിന്റെ അടിസ്ഥാനത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്നും ഒരിക്കൽ പിടി തോമസ് വ്യക്തമാക്കിയിരുന്നു. പല തവണ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉമ തോമസ് കുറ്റപ്പെടുത്തിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പി ടി തോമസ് ഉണ്ടായിരുന്നെങ്കില്‍ ഇതിനെതിരെ ശക്തമായി നിലപാടെടുത്തേനെയെന്നും ഉമാ തോമസ് പറഞ്ഞിരുന്നു. അതുകൊണ്ടൊക്കെ പിടിയുടെ പാത തന്നെ പിന്തുടർന്ന് മുന്നോട്ട് പോകാനാണ് ഉമയും തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha