അവസാന അടവ്... വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കുന്നതിന്റെ ആദ്യപടിയായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു; ദുബായ് പൊലീസ് പിടികൂടും മുമ്പ് ഇന്ത്യയുമായി പ്രതികളെ പരസ്പരം കൈമാറാനുള്ള കരാറില്‍ ഏര്‍പ്പെടാത്ത ഏതെങ്കിലും രാജ്യത്തേക്കു കടക്കാന്‍ സാധ്യത

പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ പരാതി ലഭിച്ചിട്ട് രണ്ടാഴ്ചയായെങ്കിലും പോലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ശരിക്കും ഏത് രാജ്യത്താണ് വിജയ് ബാബു ഉള്ളതെന്ന് പോലും അറിയില്ല. വിജയ്ബാബുവിനെ എങ്ങനെയെങ്കിലും പിടികൂടുക എന്നതാണ് പോലീസിന്റെ മുന്നിലുള്ള ലക്ഷ്യം. വിദേശത്ത് ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ്ബാബുവിനെ കണ്ടെത്താനുള്ള റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കുന്നതിന്റെ ആദ്യപടിയായി അറസ്റ്റ് വാറന്റ് കോടതി പുറപ്പെടുവിച്ചു.
ഇതോടെ ഇന്റര്‍പോളിന്റെ വെബ്‌സൈറ്റില്‍ വിജയ്ബാബുവിന്റെ ഫോട്ടോ അടക്കം കേസിന്റെ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രത്യക്ഷപ്പെടും. റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറത്തുവന്നാല്‍ നിയമപരമായി വിജയ്ബാബുവിനെ പിടികൂടി ദുബായ് പൊലീസ് ഇന്ത്യയിലേക്കു മടക്കി അയയ്ക്കും. ഇതു മുന്‍കൂട്ടി കണ്ട്, ഇന്ത്യയുമായി പ്രതികളെ പരസ്പരം കൈമാറാനുള്ള കരാറില്‍ ഏര്‍പ്പെടാത്ത ഏതെങ്കിലും രാജ്യത്തേക്കു വിജയ്ബാബു കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
അങ്ങനെയാണെങ്കില്‍ പോലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ല. പൊലീസിന്റെ പുതിയ നീക്കം വിജയ്ബാബു പങ്കാളിയായ ഒടിടി ചിത്രങ്ങളെയും പ്രതികൂലമായി ബാധിക്കും. വിദേശ മുതല്‍മുടക്കുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്കു പങ്കാളിത്തമുള്ള സിനിമകള്‍ വിലയ്ക്കു വാങ്ങി പ്രദര്‍ശിപ്പിക്കാറില്ല. ആമസോണ്‍ െ്രെപം, നെറ്റ്ഫ്‌ലിക്‌സ് അടക്കമുള്ള ഒടിടി കമ്പനികളുടെ ഇന്ത്യന്‍ പ്രതിനിധികള്‍ക്കും വിദേശ ഉടമകള്‍ക്കും വാറന്റിന്റെ പകര്‍പ്പ് കൈമാറാനുള്ള നിയമോപദേശമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്.
ഇതിന് പോലീസിന് കരുത്താകുന്നത് ഹിന്ദി സിനിമാ മേഖലയാണ്. സഹോദരന്‍ പ്രതിയായ ഗാര്‍ഹിക പീഡനക്കേസില്‍ കൂട്ടുപ്രതിയാക്കപ്പെട്ട ഹിന്ദി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കു ജാമ്യം ലഭിച്ചിട്ടു പോലും സമാന സാഹചര്യം നേരിട്ടിരുന്നു. കോടതി നവാസുദ്ദീനെ കുറ്റവിമുക്തനാക്കിയ ശേഷമാണ് അദ്ദേഹം പങ്കാളിയായ സിനിമകള്‍ വാങ്ങാന്‍ ഒടിടി കമ്പനികള്‍ തയാറായത്.
അതേസമയം പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി വിജയ് ബാബു സിനിമ നിര്‍മാണക്കമ്പനിയായ െ്രെഫഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പൊലീസ് അന്വേഷണം തുടങ്ങി. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്.
സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ചു സിനിമാ നിര്‍മാണത്തിനു പ്രേരിപ്പിക്കാന്‍ വിജയ് ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. നടിയെ പീഡിപ്പിച്ച കേസില്‍ പരാതി ഉയര്‍ന്നതോടെ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുന്‍പു കൂട്ടാളിയായ സംരംഭകനെ പൊലീസ് ചോദ്യം ചെയ്യും.
പരാതി നല്‍കിയ പുതുമുഖ നടിയെയും പരാതി പറയാന്‍ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്‌മെയില്‍ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഈ സംരംഭകന്റെ ഫോണ്‍ വിളികള്‍ പരിശോധിച്ചാണു വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയത്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോര്‍ണര്‍ നോട്ടിസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha