ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നു തെറിച്ചുവീണ് യുവതിക്കു പരുക്ക്...

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്നു തെറിച്ചുവീണ് യുവതിക്കു പരുക്കേറ്റു. മതിലകം മഞ്ഞളി വീട്ടില്‍ അലീന ജോയ്ക്ക്(23) ആണു പരുക്കേറ്റത്.
തൃശൂരിലേക്ക് പോകുകയായിരുന്ന എം.എസ്.മേനോന്‍ ബസ് കാട്ടൂര്‍ റോഡില്‍നിന്ന് ബൈപാസിലേക്ക് തിരിയുന്നതിനിടെ പുറകുവശത്തെ വാതിലിനരികില്‍ നില്‍ക്കുകയായിരുന്ന അലീന തെറിച്ചു പുറത്തേക്കു വീഴുകയായിരുന്നു.
പരുക്കേറ്റ അലീനയെ ഉടന്‍ തന്നെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സ്റ്റാന്‍ഡില്‍നിന്ന് മെയിന്‍ റോഡിലൂടെ പോകേണ്ടിയിരുന്ന ബസ് റൂട്ട് തെറ്റിച്ചാണ് ബൈപാസ് റോഡിലൂടെ പോയതെന്നാണ് സൂചനകള്‍. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
"
https://www.facebook.com/Malayalivartha