റിഫ മെഹ്നുവിന്റെ കഴുത്തില്‍ ആഴത്തിലുള്ള പാട് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍... ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു... ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയത്തില്‍ പൊലീസ്, വിശദ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം.... പോസ്റ്റ്മോര്‍ട്ടത്തിലൂടെ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം

റിഫ മെഹ്നുവിന്റെ കഴുത്തില്‍ ആഴത്തിലുള്ള പാട് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍... ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു... ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയത്തില്‍ പൊലീസ്, പോസ്റ്റ്മോര്‍ട്ടത്തിലൂടെ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.
വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീണ്ടും ഖബറടക്കി. കേസ് അന്വേഷണത്തിനായാണ് രണ്ട് മാസം മുമ്പ് കബറടക്കിയ റിഫയുടെ മൃതദേഹം പുറത്തെടുത്തത്. വൈകിട്ട് 6.30 ഓടെ കാക്കൂരിലെ പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബറിടത്തില്‍ ഖബറടക്കി.
കോഴിക്കോട് തഹസില്‍ദാര്‍ പ്രേംലാല്‍, ഫോറന്‍സിക് മേധാവി ഡോ. ലിസ, എഡിഎം ചെല്‍സാ സിനി, താമരശേരി ഡിവൈഎസ്പി ടി കെ അഷറഫ് തുടങ്ങിയവര്‍ മൃതദേഹം പുറത്തെടുക്കുന്നതിന് നേതൃത്വം നല്‍കി.
മാര്‍ച്ച് ഒന്നിന് രാത്രിയായിരുന്നു ദുബായിലെ ഫ്ളാറ്റില്‍ റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദുബൈയില്‍വെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.
കബറടക്കാന്‍ തിടുക്കം കൂട്ടിയതും കുടുംബത്തിന് സംശയം ജനിപ്പിച്ചിരുന്നു. പൊലീസില്‍ നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ തല്‍കാലം അതൊന്നും പുറത്തു വിടില്ല. ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ നിന്ന് മാത്രമേ മരണകാരണത്തില്‍ വ്യക്തത വരൂ. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയം പൊലീസിന് ഉണ്ട്. റിഫ മെഹ്നുവിന്റെ കഴുത്തില്‍ ആഴത്തിലുള്ള പാട് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് ഇക്കാര്യം മനസ്സിലായത്.
പോസ്റ്റ് മോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. വിശദ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കും. അതോടെ ദുരൂഹത നീക്കാന്‍ സാധിക്കും. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഫിലിയ്യയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്റെയും സഹോദരന്റെയും ആവശ്യപ്രകാരം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.പിന്നീടാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും നാട്ടില്‍ പരാതി നല്‍കിയത്.
ഭര്‍ത്താവോ സഹോദരനോ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ദുബായില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുമായിരുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ പ്രകടനത്തിന് പുറമെ, ദുബായ് ഖിസൈസിലെ ഒരു മാളിലെ കടയിലും കരാമയിലും റിഫ ജോലി ചെയ്തിരുന്നു.
സംഭവ ദിവസം രാത്രി ഖിസൈസിലെ തൊഴിലുടമ നല്‍കിയ ഒരു വിരുന്നില്‍ പങ്കെടുത്തതിനാല്‍ റിഫ വീട്ടിലെത്താന്‍ താമസിച്ചു. ഇതില്‍ താന്‍ ദേഷ്യപ്പെട്ടിരുന്നുവെന്നാണ് മെഹ്നാസ് പറഞ്ഞത്. പുലര്‍ച്ചെ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയി തിരിച്ചുവന്നപ്പോഴായിരുന്നു ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതായിരുന്നു മെഹ്നാസ് ദുബായ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. സഹോദരി ജീവനൊടുക്കിയതാണെന്ന് റിഫയുടെ സഹോദരനും മൊഴി നല്‍കി.
ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ തിളങ്ങിനിന്നിരുന്ന റിഫ എന്തിനീ കടുംകൈ ചെയ്തു എന്നാണ് യുഎഇയിലെ കൂട്ടുകാര്‍ ചോദിക്കുന്നത്. സ്വയം മരണം വരിച്ചതാണെങ്കില്‍ എന്തിനായിരുന്നു അവളിത് ചെയ്തതെന്നാണ് എല്ലാവരുടെയും ചോദ്യം.
കോഴിക്കോട് ബാലുശ്ശേരി കാക്കൂല്‍ സ്വദേശിനിയായ റിഫ മരണത്തിന് ഒന്നര മാസം മുന്‍പാണ് ഭര്‍ത്താവ് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നു എന്ന് വിളിക്കുന്ന മെഹ്നാസി(25)നോടൊപ്പം യുഎഇയിലെത്തിയത്. മകനെ നാട്ടിലെ ബന്ധുക്കളുടെ കൂടെയാണ് നിര്‍ത്തിയിരുന്നത്. ഇരുവരും ചേര്‍ന്ന് വിഡിയോ, സംഗീത ആല്‍ബ നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു.
മരണത്തിന് രണ്ട് ദിവസം മുന്‍പ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ കയറി ഇരുവരും വിഡിയോ പകര്‍ത്തി പോസ്റ്റ് ചെയ്തിരുന്നു. അത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അടുത്ത കാലത്ത് ചെയ്ത വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു ഇരുവരും. മരണത്തിന്റെ തലേന്ന് രാത്രി മെഹ്നാസിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. എന്നാല്‍, ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്നതിനാല്‍ റിഫ പോയിരുന്നില്ല. മെഹ്നാസ് പുലര്‍ച്ചെ ഒന്നോടെ തിരിച്ചുവന്നപ്പോള്‍, റിഫയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha