ഭാഗ്യദേവത കനിഞ്ഞു.... എന്നെങ്കിലും ലോട്ടറിയടിക്കുമെന്ന വിശ്വാസത്തില്‍ മുടങ്ങാതെ ലോട്ടറിയെടുക്കുക പതിവാക്കിയ സോമനെ തേടി ഭാഗ്യമെത്തി, കിട്ടിയത് 70 ലക്ഷം

ഭാഗ്യദേവത കനിഞ്ഞു.... എന്നെങ്കിലും ലോട്ടറിയടിക്കുമെന്ന വിശ്വാസത്തില്‍ മുടങ്ങാതെ ലോട്ടറിയെടുക്കുക പതിവാക്കിയ സോമനെ തേടി ഭാഗ്യമെത്തി, കിട്ടിയത് 70 ലക്ഷം.
ജോലി ചെയ്യുന്നതിന്റെ നല്ലൊരു ഭാഗം ലോട്ടറി ടിക്കറ്റെടുക്കാനായി ചെലവഴിച്ച സോമനെ തേടി ഒടുവില്‍ ഭാഗ്യമെത്തി. നല്ല തുകയുടെ ഭാഗ്യക്കുറി അടിക്കുന്നതുവരെ ലോട്ടറി എടുക്കുന്നത് തുടരാന്‍ നിശ്ചയിച്ച സോമനാണ് ഭാഗ്യം കടാക്ഷിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 70 ലക്ഷം രൂപയാണ് മുണ്ടക്കയം വരിക്കാനി തുണ്ടിയില്‍ സോമന് ലഭിച്ചത്.
എന്നെങ്കിലും ലോട്ടറിയടിക്കുമെന്ന ഉത്തമവിശ്വാസത്തില്‍ മുടങ്ങാതെ ലോട്ടറി എടുത്തിരുന്നെന്ന് കോണ്‍ട്രാക്ടര്‍കൂടിയായ സോമന്‍ പറഞ്ഞു.
മുമ്പ് പലതവണ ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു.പനക്കച്ചിറ സ്വദേശി ദീപുവിന്റെ പക്കല്‍ നിന്നാണ് സോമന്‍ ലോട്ടറി വാങ്ങിയത്. മുണ്ടക്കയത്തെ അനീഷിന്റെ പി.കെ.എസ്. ലക്കി സെന്ററില്‍ നിന്നാണ് ദീപു ലോട്ടറി കൊണ്ടുവന്ന് വില്‍ക്കുന്നത്. വെള്ളിയാഴ്ച ശേഷിച്ച ടിക്കറ്റുകളും സോമന്‍ വാങ്ങിയിരുന്നു.
സോമന്‍ വേങ്ങക്കുന്നിലായിരുന്നു താമസിച്ചിരുന്നത്. വരിക്കാനിയില്‍ പുതിയ വീട് നിര്‍മിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കയറിത്താമസിച്ചത്. ഒരാഴ്ച പിന്നിട്ടപ്പോഴാണ് ഭാഗ്യമെത്തിയത്.
https://www.facebook.com/Malayalivartha