നായ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം.... കാവല്‍ നിര്‍ത്തിയിരിക്കുന്നത് ഇരുപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം വരെ വരുന്ന നായ്ക്കളെ... തീക്കോയി മംഗളഗിരി മുപ്പതേക്കറിലാണ് ആളൊഴിഞ്ഞ മേഖലയിലെ ഒറ്റപ്പെട്ട വീട്ടിലെ കഞ്ചാവ് കേന്ദ്രം പോലീസ് കണ്ടെത്തി, ആറര കിലോ കഞ്ചാവ് പിടിച്ചെടുത്തു, ഒരാള്‍ കസ്റ്റഡിയില്‍

നായ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം.... തീക്കോയി മംഗളഗിരി മുപ്പതേക്കറിലാണ് ആളൊഴിഞ്ഞ മേഖലയിലെ ഒറ്റപ്പെട്ട വീട്ടിലെ കഞ്ചാവ് കേന്ദ്രം പോലീസ് കണ്ടെത്തി, ആറര കിലോ കഞ്ചാവ് പിടിച്ചെടുത്തു, ഒരാള്‍ കസ്റ്റഡിയില്‍.
പ്രധാന റോഡില്‍ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലായി റബര്‍ തോട്ടത്തിന് നടുവിലായി ചെറിയ വീട്ടിലായിരുന്നു കഞ്ചാവ് വില്‍പന. നായ വളര്‍ത്തലും വില്‍പനയും എന്നാണ് പറഞ്ഞിരുന്നതെങ്കിലും രാത്രികാലങ്ങളിലടക്കം വാഹനങ്ങള്‍ വന്നു പോകുന്നത് പ്രദേശവാസികള്‍ നിരീക്ഷിച്ചിരുന്നു.
മൂന്ന് പേര്‍ ചേര്‍ന്നാണ് കഞ്ചാവ് വില്‍പ്പന നടത്തിയത്. എന്നാല്‍ പോലീസ് പരിശോധനയ്ക്കെത്തിയപ്പോള്‍ രണ്ട് പേര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇവരുടെ സഹായിയയെയാണ് പിടികൂടിയത്.
ഇരുപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം വരെ വരുന്ന നായ്ക്കളെയാണ് ഇവര്‍ കാവല്‍ നിര്‍ത്തിയിരുന്നത്. വീട്ടിലുണ്ടായിരുന്ന നായ്ക്കളെ പ്രതികളുടെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha