സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നുമുതല്‍ മെയ് 31 വരെ എല്ലാ ദിവസവും ഇടുക്കി - ചെറുതോണി ഡാമുകളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിട്ടുള്ളതായി മന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നുമുതല്‍ മെയ് 31 വരെ എല്ലാ ദിവസവും ഇടുക്കി - ചെറുതോണി ഡാമുകളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിന്‍. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ഡാമുകളില്‍ സന്ദര്‍ശനം അനുവദിച്ചിട്ടുള്ളത്.
മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡാമിന് മുകളിലൂടെ ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് 8 പേര്‍ക്ക് 600 രൂപയാണ് നിരക്ക്.
കാല്‍വരി മലനിരകളും ഹില്‍വ്യൂ പാര്‍ക്കും അഞ്ചുരുളി, പാല്‍ക്കുളംമേട്, മൈക്രോവേവ് വ്യൂ പോയിന്റ് എന്നിവിടങ്ങളും മേളയോടനുബന്ധിച്ച് സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha