ചന്തയില്‍ നിന്ന് വാങ്ങിയ മീനില്‍, പുഴുക്കളുടെ ആറാട്ട്! 4 പേര്‍ക്ക് ഭക്ഷയവിഷബാധ, കല്ലറയില്‍ നടന്നത് ഞെട്ടിക്കുന്ന സംഭവം.. 'ഓപ്പറേഷന്‍ മത്സ്യ' ശക്തമാക്കി അധികൃതര്‍

തിരുവനന്തപുരത്ത് മീനില്‍ പുഴുവിനെ കണ്ടെത്തി. കല്ലറ പഴയചന്ത ജംഗ്ഷനില്‍ നിന്ന് വാങ്ങിയ മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരണമടയുകയും നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ ഏല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയതിനിടയിലാണ് പഴകിയ മീനിനെ ലഭിച്ചത്.
മുതുവിള സ്വദേശിയായ ബിജു ചന്തയില്‍ നിന്ന് വാങ്ങിയ ചൂര ഇനത്തില്‍പെട്ട മീനിലാണ് പുഴുവിനെ കണ്ടെത്തിയതെന്നാണ് വിവരം. എന്നാല്‍ പുഴുവിനെ കണ്ടതും മീന്‍ തിരികെ കൊടുത്ത് പണം വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യ ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചങ്കിലും കഴിഞ്ഞില്ലെന്നാണ് ബിജു പ്രമുഖ മാധ്യമത്തോട് പറഞ്ഞത്. എന്നാല്‍ കാര്യമറിഞ്ഞ ബിജുവിന്റെ സുഹൃത്തുക്കള്‍ ഇതങ്ങനെ നിസാരമാക്കി വിടാന്‍ തയ്യാറായില്ല. അവര്‍ നേരെ കളക്ട്രേറ്റില്‍ പരാതി നല്‍കി. ഇതോടെ വില്ലേജ് ഓഫീസറും വെഞ്ഞാറമൂട് പൊലീസും സ്ഥലത്തെത്തി സാമ്പിള്‍ ശേഖരിച്ചു.
മാത്രമല്ല പരാതിയെ തുടര്‍ന്ന് പൊലീസും പാഞ്ഞെത്തി. സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചു. കൂടാതെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇങ്ങനെ പഴകിയ മത്സ്യം വില്‍ക്കുന്നത് ഈ ചന്തയില്‍ പതിവ് കാര്യമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകഴള്‍ പറയുന്നത്. കാരണം, കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് നിന്ന് മീന്‍ വാങ്ങി കഴിച്ച ഒരു കുടുംബത്തിലെ കുട്ടികളടക്കം 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ ഏല്‍ക്കുകയും അവര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് എമ്പാടും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന നടക്കുന്നതിനിടയിലാണ് പുതിയ പരാതി.
അതേസമയം കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്.
ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഈ സാമ്പിളുകള്‍ 'അണ്‍സേഫ്' ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ കോട്ടയം നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ നാല് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. പഴകിയ ചിക്കന്‍ കറിയും, ചോറും ഫ്രൈഡ് റൈസും, അച്ചാറുകളുമാണ് പിടിച്ചെടുത്തത്. ഇവരില്‍ നിന്നും പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും മാര്‍ജിന്‍ഫ്രീ ഷോപ്പുകളിലേക്കും ഭക്ഷ്യ സുരക്ഷാതദ്ദേശ വകുപ്പുകള്‍ പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്. നേരത്തെ ചെറിയ കടകള്‍ മാത്രം കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നു എന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വലിയ കടകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
തിരുവനന്തപുരത്തിന് പുറമെ കാസര്‍ഗോഡും പഴകിയ മത്സ്യം പിടിച്ചെടുത്തു. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച 200 കിലോ മീനാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്. വില്‍പ്പനയ്ക്കായി മാര്‍ക്കറ്റിലെത്തിച്ചപ്പോഴാണ് പഴകിയ മീന്‍ അധികൃതരുടെ വലയിലായത്. കൊച്ചിയിലും ഇടുക്കിയിലും ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലുകളില്‍ പരിശോധന തുടരകയാണ്. തൊടുപുഴയിലെ നാല് സ്ഥാപനങ്ങള്‍ അടക്കാന്‍ നിര്‍ദ്ദേശം നല്‍കി. 12 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.
ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4010 പരിശോധനകളില്‍ 2014 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha