ഒരു രൂപ ബാക്കി ചോദിച്ചയാത്രകാരനെ മർദിച്ച സംഭവത്തിൽ,മർദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞു,കല്ലമ്പലം സ്വദേശി ഷിറാസ് എന്ന യുവാവിനാണ് മർദ്ദനമേറ്റതെന്ന് പൊലീസ്... പേരൂർക്കട സ്റ്റേഷനിലെത്താൻ ഷിറാസിനോട് ആവശ്യപ്പെട്ട് പോലീസ്

തിരുവനന്തപുരത്ത് സ്വകാര്യ ബസിൽ മർദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞു. ഒരു രൂപ ബാക്കി ചോദിച്ചതിനാണ് യുവാവിനെ കണ്ടക്ടർ മർദ്ദിച്ചത്. മർദ്ദിക്കുന്ന വീഡിയോ സമൂഹക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാവിനെ പൊലീസ് തേടുയായിരുന്നു. കല്ലമ്പലം സ്വദേശി ഷിറാസ് എന്ന യുവാവിനാണ് മർദ്ദനമേറ്റതെന്ന് പൊലീസ് പറയുന്നു.
പേരൂർക്കട സ്റ്റേഷനിലെത്താൻ ഷിറാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നു തെറിച്ചുവീണ് യുവതിക്കു പരുക്കേറ്റു. മതിലകം മഞ്ഞളി വീട്ടിൽ അലീന ജോയ്ക്ക്(23) ആണു പരുക്കേറ്റത്.പരുക്കേറ്റ അലീനയെ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർക്ക് പോകുകയായിരുന്ന എം.എസ്.മേനോൻ ബസ് കാട്ടൂർ റോഡിൽനിന്ന് ബൈപാസിലേക്ക് തിരിയുന്നതിനിടെ പിൻവശത്തെ വാതിലിനരികിൽ നിൽക്കുകയായിരുന്ന അലീന തെറിച്ചു പുറത്തേക്കു വീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഒരു വളവിൽ അമിതവേഗത്തിൽ തിരിഞ്ഞതോടെയാണ് പിൻവശത്തെ ഡോറിന് സമീപം നിന്നയുവതിയാണ് റോഡിലേക്ക് തെറിച്ച് വീണതും ഗുരുതരമായി പരിക്കേറ്റതും. ബസ് സാധാരണ വഴിയിൽ നിന്ന് മാറി മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ബസിന്റെ ഡോർ തുറന്നിട്ടുകൊണ്ട് യാത്ര പാടില്ലെന്ന നിർദ്ദേശം നേരത്തേതന്നെയുള്ളതാണ്.
ഇത് ലംഘിച്ചാണ് ബസ് യാത്ര നടത്തിയത്.അതേസമയം ബസ് റൂട്ട്മാറ്റിയാണ് സഞ്ചരിച്ചതെന്നാണ് ആക്ഷേപം.ബസ് സ്റ്റാൻഡിൽനിന്ന് മെയിൻ റോഡിലൂടെ പോകേണ്ടിയിരുന്ന ബസ് റൂട്ട് തെറ്റിച്ചാണ് ബൈപാസ് റോഡിലൂടെ പോയതെന്നാണ് വിവരം.
ബസ് യാത്രയ്ക്കിടെ അതിവിദഗ്ധമായി യുവതിയുടെ മോഷണം
മാവൂർ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം
ഗതാഗത മന്ത്രിയെ നോക്കുകുത്തിയാക്കി ചർച്ചയ്ക്ക് മുൻകൈ എടുത്തത് എംവി ജയരാജൻ
കുറ്റ്യാടിയിൽ നിന്ന് മോഷ്ടിച്ച ബസ്സുമായി യുവാവ് കോട്ടയത്ത് പിടിയിൽ
ലോക്ഡൗൺ കാലത്തെ അത്യപൂർവ്വ കവർച്ചാ കഥ ഇങ്ങനെ
https://www.facebook.com/Malayalivartha