കാരുണ്യമില്ലാതെ കാരുണ്യ! കിടപ്പുരോഗികളും അവശനിലയിലുള്ള രോഗികളും ആനുകൂല്യത്തിനായി കൗണ്ടറില്‍ ക്യൂ നില്‍ക്കണം, കൊവിഡ് സമയത്തും ആശങ്ക ഉണര്‍ത്തി പിണറായി സര്‍ക്കാരിന്റെ പുതിയ നീക്കം..

രോഗികളെ കഷ്ടത്തിലാക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഇനി രോഗികള്‍ നേരിട്ട് എത്തണം. ആശുപത്രിയിലെ കൗണ്ടറിലെത്തി രോഗികള്‍ വിരലടയാളം പതിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.
എന്നാല്‍ ഈ തീരുമാനം വീടുകളില്‍ അവശനിലയില്‍ കഴിയുന്ന കിടപ്പുരോഗികള്‍ക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കാന്‍ പോകുന്നത്. കാരണം അവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഇനി ആശുപത്രിയിലേക്ക് വരേണ്ടിവരും. അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്‌ട്രെച്ചറിലും ചക്ര കസേരകളിലും ഇരുത്തി കൗണ്ടറില്‍ എത്തിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ കൂട്ടിരിപ്പുകാര്‍.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ പുതിയ നിര്‍ദേശങ്ങള്‍ കാരണം കഴിഞ്ഞ കുറച്ചു ദിവസമായി ആളുകള്‍ നെട്ടോട്ടം ഓടുകയാണ്. അതേസമയം ഇന്‍ഷുറന്‍സിന്റെ പേരില്‍ സംസ്ഥാനത്ത് നടക്കുന്നത് വന്‍ തട്ടിപ്പാണെന്നും ഇത് തടയാനാണ് പുതിയ പരിഷ്‌ക്കാരം എന്നുമാണ് അധികൃതരുടെ വാദം.
നേരത്തെ രോഗിയുടെ ബന്ധുക്കള്‍ ആരെങ്കിലും കൗണ്ടറിലെത്തി ഹെല്‍ത്ത് കാര്‍ഡ് കാണിച്ചാല്‍ ആനുകൂല്യം ലഭിക്കുമായിരുന്നു. എന്നാല്‍ വന്‍ തട്ടിപ്പുകള്‍ കണ്ടെത്തിതോടെയാണ് ആധാര്‍ കാര്‍ഡ് സഹിതം രോഗി തന്നെ വിരലടയാളം പതിപ്പിക്കണമെന്ന് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 24 മണിക്കൂറിനകം രോഗി തന്നെ നേരിട്ടെത്തി ഇന്‍ഷുറന്‍സിനായി ഹെല്‍ത്ത് കാര്‍ഡ് പതിപ്പിക്കേണ്ടി വരും.
എന്നാല്‍ പുതിയ നിയമത്തിലെ ചില അപാകതകള്‍ ഇപ്പോള്‍ പൊതു ജനം ചൂണ്ടിക്കാണിക്കുന്നുണ്ട്. വളരെ അകലെയാണ് വാര്‍ഡുകള്‍ എങ്കില്‍ എങ്ങനെയാണ് രോഗികളെ കൊണ്ടുവന്ന് കൗണ്ടറില്‍ ക്യൂ നിര്‍ത്തുക എന്നാണ് പ്രധാന ചോദ്യം. മാത്രമല്ല കൊവിഡ് പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ഇത്തരത്തില്‍ രോഗികള്‍ ക്യൂ നില്‍ക്കേണ്ടി വരുന്നത് രോഗിയുടെ ജീവന് തന്നെ ഭീഷണി ആകില്ലെ എന്നും ചോദ്യം വരുന്നുണ്ട്.
അതേസമയം തീരെ അവശനിലയിലുള്ള രോഗികളാണെങ്കില്‍ ആശുപതി സൂപ്രണ്ടിന്റെ സത്യവാങ്മൂലം എഴുതി വാങ്ങിയാല്‍ മതിയെന്നാണ് അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha