ക്വാറിയില്‍ വഴുതി വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മുങ്ങിമരിച്ചു

ക്വാറിയില്‍ വഴുതി വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മുങ്ങിമരിച്ചു.
മഹാരാഷ്ട്രയിലെ താനെയിലെ ഡോംബിവാലിക്ക് സമീപമുള്ള സന്ദാപ് ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം.
മീര ഗെയ്ക്വാദ് (55), മരുമകള്‍ അപേക്ഷ (30), കൊച്ചുമക്കളായ മയൂരേഷ് (15), മോക്ഷ (13), നിലേഷ് (15) എന്നിവരാണ് മരിച്ചത്. ഗ്രാമത്തിലെ ജലക്ഷാമം കാരണം നാട്ടുകാര്‍ പതിവായി തുണി അലക്കാനായി ക്വാറിയിലാണ് പോയിരുന്നത്.
അങ്ങനെ വസ്ത്രം അലക്കാനായി പോയ കുടുംബത്തിലെ ഒരു കുട്ടി വെള്ളത്തിലേക്ക് വഴുതി വീണു. അവനെ രക്ഷിക്കാനായിറങ്ങിയ മറ്റ് നാലുപേരുമാണ് മുങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹങ്ങളെല്ലാം പുറത്തെടുത്തുവെന്നും ഡോംബിവാലി പോലീസ് സ്റ്റേഷനില്‍ അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് .
" fr
https://www.facebook.com/Malayalivartha