തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു... തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എ.എന്‍ രാധാകൃഷ്ണന്‍ മത്സരിക്കും, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് രാധാകൃഷ്ണന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എ.എന്‍ രാധാകൃഷ്ണന്‍ മത്സരിക്കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് രാധാകൃഷ്ണന്‍.
ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയില്‍പ്പെട്ടതല്ല തൃക്കാക്കരയെങ്കിലും ശക്തമായ പോരാട്ടം നടത്താനും പരമാവധി വോട്ട് സമാഹരിക്കാനുമാണ് ബിജെപി നീക്കം. ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കുമെന്ന് പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ പലപ്പോഴായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ബിജെപിയെ സംബന്ധിച്ച് 2016ല്‍ നിന്ന് 2021ല്‍ എത്തിയപ്പോള്‍ വലിയ വോട്ട് ചോര്‍ച്ചയുണ്ടായ മണ്ഡലമാണ് തൃക്കാക്കര.2016ല്‍ ബിജെപിക്ക് 15 ശതമാനം വോട്ട് ലഭിച്ച മണ്ഡലത്തില്‍ 21247 ആണ് ആകെ ലഭിച്ച വോട്ടുകളുടെ എണ്ണം. എന്നാല്‍ 2021ലേക്ക് എത്തിയപ്പോള്‍ ഇത് 15,218 വോട്ടുകളായി കുറഞ്ഞിരുന്നു. ട്വന്റി ട്വന്റിയുടെ സാന്നിധ്യം വോട്ട് കുറഞ്ഞതിനുള്ള കാരണമാണ്.
അതേസമയം ഇന്ന് അവധി ദിനമായതിനാല്‍ കൂടുതല്‍ വോട്ടര്‍മാരേ നേരില്‍ക്കാണാനുള്ള തത്രപ്പാടിലാണ് ഉമാ തോമസും ജോ ജോസഫും. ഞായറാഴ്ച ദിവസം ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ നേരിട്ടെത്തി വോട്ടര്‍മാരെ കാണാനാണ് സ്ഥാനാര്‍ഥികളുടെ നീക്കം.
"
https://www.facebook.com/Malayalivartha