രക്ഷകരായി മത്സ്യത്തൊഴിലാളികള്‍.... വാഹനാപകടത്തെ തുടര്‍ന്ന് പാമ്പന്‍പാലത്തില്‍ നിന്നും കടലിലേക്ക് തെറിച്ചു വീണ യുവാവിനെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷപ്പെടുത്തി....

രക്ഷകരായി മത്സ്യത്തൊഴിലാളികള്‍.... വാഹനാപകടത്തെ തുടര്‍ന്ന് പാമ്പന്‍പാലത്തില്‍ നിന്നും കടലിലേക്ക് തെറിച്ചു വീണ യുവാവിനെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷപ്പെടുത്തി....
രാമേശ്വരം പാമ്പന്‍ പാലത്തില്‍ നിന്ന് വാഹനാപകടത്തെത്തുടര്‍ന്ന് കടലിലേക്ക് തെറിച്ചു വീണ യുവാവിനെ മത്സ്യത്തൊഴിലാളികള്‍ കയറില്‍ കെട്ടിവലിച്ചാണ് രക്ഷപ്പെടുത്തിയത്. 200 അടി ഉയരമുള്ള പാലത്തില്‍ നിന്ന് വീണ മുകേഷിനെയാണ് മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷപ്പെടുത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് മുകേഷും സുഹൃത്ത് നാരായണനും മണ്ഡപത്തുനിന്ന് പാമ്പന്‍പാലത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം നടന്നത്.
പാലത്തിന് നടുവിലെത്തിയപ്പോള്‍ അതിവേഗത്തില്‍ വന്ന കാര്‍ ബൈക്കില്‍ ഇടിച്ചതിനെത്തുടര്‍ന്ന് മുകേഷ് കടലിലേക്ക് തെറിച്ചുവീണു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ കടലില്‍ ചാടി മുകേഷിനെ കയറില്‍ കുരുക്കി.
കരയിലുള്ളവര്‍ കയര്‍ വലിച്ചുകയറ്റി മുകേഷിനെ രക്ഷപ്പെടുത്തി. കാര്‍ ഓടിച്ച ശിവഗംഗ അമരാവതി കരുണാമൂര്‍ത്തിയുടെ പേരില്‍ കേസെടുത്ത് പോലീസ്.
"
https://www.facebook.com/Malayalivartha