കണ്ണീര്‍ക്കാഴ്ചയായി.... ആ കാഴ്ച കണ്ടു നില്‍ക്കാനാകാതെ പ്രാര്‍ത്ഥന നടത്തി മടങ്ങി റിഫയുടെ അച്ഛനും സഹോദരനും... പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുക്കുന്നതിനു മുമ്പേ അവര്‍ മടങ്ങി

കണ്ണീര്‍ക്കാഴ്ചയായി.... ആ കാഴ്ച കണ്ടു നില്‍ക്കാനാകാതെ പ്രാര്‍ത്ഥന നടത്തി മടങ്ങി റിഫയുടെ അച്ഛനും സഹോദരനും... പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുക്കുന്നതിനു മുമ്പേ അവര്‍ മടങ്ങി.
കബര്‍സ്ഥാനിലും പള്ളിമുറ്റത്തുമെല്ലാം നിസ്സംഗതയോടെ റിഫയുടെ പിതാവ് റാഷിദും സഹോദരന്‍ റിജുനും നില്‍ക്കുന്ന കാഴ്ച ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു... പോലീസിനുമുമ്പില്‍ നല്‍കിയ പരാതിയുടെയും മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ഡിവൈ.എസ്.പി. ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് തയ്യാറായത്.
ആ കാഴ്ച കണ്ടുനില്‍ക്കാന്‍ പിതാവ് റാഷിദിനെ മനസ്സ് അനുവദിച്ചില്ല. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും എത്തിത്തുടങ്ങിയതോടെ മകളുടെ ഖബറിടത്തില്‍ പതിവു പ്രാര്‍ഥന നടത്തി റാഷിദ് വീട്ടിലേക്ക് മടങ്ങി.
തങ്ങളുടെ പ്രതീക്ഷയായിരുന്ന മകള്‍ റിഫാ മെഹ്നുവിന്റെ ദാരുണമരണത്തിന്റെ കാരണം എന്തെന്നറിയാതെ കഴിയുകയായിരുന്നു കുടുംബം. പോസ്റ്റ്‌മോര്‍ട്ടം നടന്നാല്‍ മരണത്തിന്റെ വസ്തുതകളും അതിലേക്കു നയിച്ച കാര്യങ്ങളും അറിയാന്‍ മാതാവ് ഷെറീനയും സഹോദരന്‍ റിജുനും റിഫയുടെ രണ്ടുവയസ്സുകാരന്‍ മകനുമടങ്ങുന്ന കുടുംബത്തിന് കഴിയുമെന്നാണ് റാഷിദ് കരുതുന്നത്.
സ്വന്തമായൊരു വീട് ഉള്‍പ്പെടെ ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി ജോലിക്കായി ദുബായിലേക്ക് പോയ റിഫ ചേതനയറ്റ ശരീരമായി മുമ്പിലെത്തിയത് കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറത്തേതായിരുന്നു. റിഫയുടെ മരണവും മരിക്കുന്നതിനുമുമ്പുള്ള ശബ്ദസന്ദേശങ്ങളും ഭര്‍ത്താവ് മെഹ്നാസുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളുമാണ് മന്ത്രിക്കും പോലീസിനും പരാതി നല്‍കുന്നതിലേക്ക് കുടുംബത്തെ നയിക്കാന്‍ കാരണം.
അതേസമയം ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച യൂട്യൂബര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. പാവണ്ടൂര്‍ ജുമാമസ്ജിദിലെ കബര്‍സ്ഥാനില്‍ നിന്ന് റിഫയുടെ മൃതദേഹം ഇന്നലെ രാവിലെ പത്തോടെയാണ് പുറത്തെടുത്തത്.
മൃതദേഹം പൂര്‍ണമായും അഴുകിയിരുന്നില്ല. കോഴിക്കോട് തഹസില്‍ദാര്‍ പ്രേംലാലിന്റെ സാന്നിധ്യത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്‍ക്വസ്റ്റ് നടത്തി. പന്ത്രണ്ട് മണിയോടെ പോസ്റ്റ്മോര്‍ട്ടത്തിനായി ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വൈകീട്ട് മൃതദേഹം തിരികെ പള്ളിയിലെത്തിച്ച് കബറടക്കി.
മാര്‍ച്ച് ഒന്നിന് രാത്രിയാണ് ദുബായിലെ ഫ്ളാറ്റില്‍ റിഫയെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്. അവിടെവെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നുപറഞ്ഞ് ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു.
മാര്‍ച്ച് 18-ന് റൂറല്‍ എസ്.പി.ക്ക് നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ റിഫയുടെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായേക്കും.
"
https://www.facebook.com/Malayalivartha