ചാരുംമൂട് സംഘർഷത്തിൽ 5 കോൺഗ്രസ് പ്രവർത്തകർ കൂടി അറസ്റ്റിൽ, ഇതുവരെ അറസ്റ്റിലായത് പതിനൊന്ന് സിപിഐ പ്രവർത്തകരുൾപ്പെടെ ഏഴ് കോൺഗ്രസ് പ്രവർത്തകർ

ആലപ്പുഴ ചാരുംമൂട് സംഘർഷത്തിൽ 5 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. 11 സിപിഐ പ്രവർത്തകരും 7 കോൺഗ്രസ് പ്രവർത്തകരുമാണ് ഇതുവരെ അറസ്റ്റിലായത്.കഴിഞ്ഞ ദിവസവും ചാരുംമൂട്ടിൽ സംഘർഷം ഉണ്ടായിരുന്നു.
ഇതിനെ തുർന്ന് പൊലീസ് ലാത്തിച്ചാർജിൽ പത്തോളം കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരുക്കേറ്റിരുന്നു. കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലി കഴിഞ്ഞദിവസം കോൺഗ്രസ്, സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി പിന്നാലെയാണ് ഇന്നലെ വീണ്ടും സംഘർഷം ഉണ്ടായത്.
മെയ് 4ന് വൈകിട്ട് 4.30 ഓടെയായിരുന്നു സംഘർഷത്തിന്റെ തുടക്കം.കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ പ്രദേശത്തെ 5 പഞ്ചായത്തുകളിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.
കോൺഗ്രസ് – സിപിഐ പ്രവർത്തകർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടൽ, കോൺഗ്രസ് ഓഫിസ് തകർക്കൽ, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ സംഭവങ്ങളിൽ ഇരുപാർട്ടികളിലും പെട്ട 40 പേർക്കെതിരെയും കണ്ടാലറിയാവുന്ന നൂറ്റിയൻപതോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
ഹർത്താലിനോട് അനുബന്ധിച്ചുള്ള പ്രകടനത്തിനിടെ പ്രവർത്തകർ പൊലീസ് വലയം ഭേദിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ലാത്തിവീശുകയായിരുന്നു. ചാരുംമൂട് ടൗൺ ചുറ്റി നടത്തിയ പ്രകടനം സിപിഐ ഓഫീസിന് മുന്നിൽ എത്തിയപ്പോഴായിരുന്നു സംഘർഷം. പ്രകടനക്കാർ ഓഫീസിലേക്കുള്ള വഴിയിലൂടെ കടക്കാതിരിക്കാൻ പൊലീസ് ജീപ്പ് തടസ്സമായി ഇട്ടിരുന്നു.
ഇത് മാറ്റണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായില്ല. ഇതിനെ തുടർന്ന് പൊലീസും പ്രകടനക്കാരും തമ്മിൽ ഉന്തും തള്ളിലും രണ്ട് പൊലീസുകാർക്ക് പരുക്കേറ്റു. ഇതോടെ പൊലീസ് ലാത്തി വീശി.ഓടി സമീപത്തുള്ള കടയിൽ കയറിയ പ്രവർത്തകരെയും പൊലീസ് കടയിൽ കയറി മർദിച്ചതായി ആരോപണം ഉണ്ട്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ചാരുംമൂട് ജംക്ഷനിലെത്തി റോഡ് ഉപരോധിച്ച ശേഷാണ് മടങ്ങിയത്.
https://www.facebook.com/Malayalivartha