കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്കകം ബി.ജെ.പിയില്‍ അംഗത്വം എടുത്ത് കര്‍ണാടക മുന്‍മന്ത്രി പ്രമോദ് മാധ്വരാജ്

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്കകം ബി.ജെ.പിയില്‍ അംഗത്വം എടുത്ത് കര്‍ണാടക മുന്‍മന്ത്രി പ്രമോദ് മാധ്വരാജ്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയുടെ സാന്നിധ്യത്തിലാണ് മറ്റുള്ളവര്‍ക്കൊപ്പം പ്രമോദും ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മേയ് ഏഴിനാണ് രാജിവെക്കുന്നതായി അറിയിച്ച് കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന് പ്രമോദ് കത്തുനല്‍കിയത്.
ഉഡുപ്പിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു പ്രമോദ്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഉഡുപ്പി ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാഹചര്യം തനിക്ക് മോശം അനുഭവമാണ് നല്‍കിയതെന്നും അത് തന്നെ രാഷ്ട്രീയമായി ശ്വാസം മുട്ടിച്ചെന്നും പ്രമോദ് രാജിക്കത്തില്‍ പറയുന്നുണ്ട്.
തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉഡുപ്പി കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി നടപടികള്‍ സ്വീകരിച്ചില്ലെന്നും പ്രമോദ് കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞവര്‍ഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പ്രമോദ് രംഗത്തെത്തിയിരുന്നു.
a
https://www.facebook.com/Malayalivartha