രാഷ്ട്രപതി രാംനാഥ് കോവിന്ദന്റെ കേരള സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ചയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പിക്ക് സ്ഥലംമാറ്റം

രാഷ്ട്രപതി രാംനാഥ് കോവിന്ദന്റെ കേരള സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ചയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പിക്ക് സ്ഥലംമാറ്റം. എസ്.പി എന്‍. വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്.
കേന്ദ്ര നിര്‍ദേശ പ്രകാരമാണ് അച്ചടക്ക നടപടി. രാഷ്ട്രപതിയുടെ വ്യാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ കാര്‍ കയറിയതും ശ്രീപത്മനാഭ ക്ഷേത്രത്തിലെ ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ അടുത്ത് പോയി എന്‍. വിജയകുമാര്‍ സംസാരിച്ചതുമാണ് അച്ചടക്ക നടപടിക്ക് വഴിതെളിച്ചത്.
2021 ഡിസംബര്‍ 23നാണ് സുരക്ഷാവീഴ്ചയുണ്ടായ സംഭവം നടന്നത്. രാഷ്ട്രപതിയുടെ വ്യാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ കാര്‍ കയറിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
രാഷ്ട്രപതിയോട് അടുത്ത് പോയി എന്‍. വിജയകുമാര്‍ സംസാരിക്കുന്നത് ഐ.ബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നു
"
https://www.facebook.com/Malayalivartha