ദിലീപിനെ വിളിച്ചത് 50ലേറെ തവണ! ബി സന്ധ്യയുടെ വളര്‍ച്ചക്കും അയാള്‍ തടസ്സം നിന്നു; ഒടുവില്‍ ആ വമ്പന്‍സ്രാവ് കുടുങ്ങി, നിര്‍ണായക വെളിപ്പെടുത്തലുമായി ജനനീതി സംഘടന

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ നടന്‍ ദിലീപിന്റെ ഫോണിലേക്ക് 50ലേറെ തവണ വിളിച്ചിട്ടുണ്ടെന്ന ആരോപണമാണ് ജനനീതി സംഘടന ഉയര്‍ത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നതിനിടയിലാണ് ജനനീതി സംഘടനയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ ദിലീപ് മാത്രമല്ല ലോക്‌നാഥ് ബെഹ്‌റയും പെട്ടിരിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണക്ക് നല്‍കിയ പരാതിയിലാണ് സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദിലീപിന്റെ ഫോണിലേക്ക് 50ലേറെ തവണ വിളിച്ചിട്ടുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ എഡിജിപി സന്ധ്യക്കും മറ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക നിര്‍ദേശം ബെഹ്‌റ നല്‍കിയിരുന്നു. ജനനീതി സംഘടന പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്. മാത്രമല്ല എഡിജിപി ബി സന്ധ്യ ഡിജിപി ആവാത്തതിന് കാരണം ലോക്‌നാഥ് ബെഹ്‌റ അവരുടെ അവിശ്വാസ്യത ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയതാണ് എന്നും സംഘടന ആരോപിക്കുന്നുണ്ട്.
എറണാകുളം ജില്ലാ സെഷന്‍സ് കോടതി കസ്റ്റഡിയിലുള്ള ദൃശ്യങ്ങളില്‍ കൃത്യമത്വം നടന്നിട്ടുണ്ട്. ആ കാലഘട്ടത്തില്‍ ഇന്നത്തെ ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് സെഷന്‍സ് കോടതി ജഡ്ജി എന്നും പരാതിയില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
വിചാരണക്കോടതിയില്‍ നിന്നും നിയമവിരുദ്ധമായി രേഖകള്‍ പ്രതി ദിലീപിന്റെ ഫോണില്‍ എത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ജഡ്ജി തടസ്സം നില്‍ക്കുന്നു എന്ന ആരോപണവും ജനനീതി പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്റ്റിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന ജന നീതിയുടെ ആവശ്യം.വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല. കേസില്‍ കോടതി അനുവദിച്ച അന്വേഷണ കാലാവധി ഈ മാസം അവസാനിക്കാന്‍ ഇരിക്കെയാണ് ജനനീതിയുടെ പരാതി.
ദിലീപിനെതിരെ ഉയര്‍ന്നിരിക്കുന്ന പീഡന കേസില്‍ അതിജീവിതക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും ജനനീതി സംഘടന രംഗത്ത് വന്നിരുന്നു. കേസില്‍ വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് കഴിഞ്ഞ ദിവസം സംഘടന കത്ത് നല്‍കിയിരുന്നു.
വിചാരണ കോടതി ജഡ്ജിയെ മാറ്റിയില്ലെങ്കില്‍ കേസിന്റെ വിചാരണയുടെ തുടര്‍ നടപടികള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്നാണ് കത്തിലൂടെ സംഘടന ആവശ്യപ്പെട്ടിരുന്നത്. സംഘടനയുടെ ചെയര്‍മാനായ എന്‍ പദ്മനാഭന്‍, സെക്രട്ടറി ജോര്‍ജ് പുളികുത്തിയില്‍ എന്നിവരാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് കത്ത് നല്‍കിയത്.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ ആദ്യം മുതല്‍ക്കെ ജാഗ്രത കുറവുണ്ടായിട്ടുണ്ടെന്നും ദിലീപിനെ പൂട്ടാന്‍ പാകത്തിനുള്ള എല്ലാ തെളിവുകളും ഉണ്ടായിരുന്നിട്ടും അവര്‍ അത് ചെയ്തില്ലെന്നും അഡ്വ ആശ ഉണ്ണിത്താനും ആരോപിച്ചു. ദിലീപിനെ അറസ്റ്റുചെയ്യാതിരിക്കാന്‍ കാരണക്കാരന്‍ മുന്‍ ഡിജിപിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ഏതെങ്കിലും ചെങ്കോലും കിരീടവുമൊക്കെ പിടിച്ച് പുരാവസ്തു എന്ന് പറയുന്ന സാധനങ്ങള്‍ക്ക് മേല്‍ കയറിരിക്കാനായിരുന്നു അദ്ദേഹത്തിന് താത്പര്യം എന്നും ആശ കുറ്റപ്പെടുത്തി.
മാത്രമല്ല ബലാത്സംഗക്കേസുകളിലെ നടപടികള്‍ ചൂണ്ടിക്കാട്ടി 2021 ല്‍ സുപ്രീം കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിക്കപ്പെട്ടു എന്നും സംഘടന പരാതിയില്‍ പറയുന്നുണ്ട്. കേസിന്റെ വിചാരണ വേളയില്‍ പരാതിക്കാരിക്ക് കോടതിയില്‍ നിന്നും നേരിട്ടത് സമാനതകളില്ലാത്ത മാനസിക പീഡനമായിരുന്നെന്ന് സംഘടന ചൂണ്ടിക്കാണിച്ചു. മുമ്പ് പല വിഷയങ്ങളിലും ഇടപെട്ട് നിയമ പോരാട്ടം നടത്തിയിട്ടുള്ള സംഘടനയില്‍ സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്ന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജനനീതി സംഘടന. സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി അഡ്വ. മദന്‍ ബി ലോക്കൂര്‍ സംഘടനയുടെ ഉപദേശക അംഗങ്ങളില്‍ ഒരാളാണ്.
https://www.facebook.com/Malayalivartha