അസാനി തീവ്ര ചുഴലിക്കാറ്റാകും...! അടുത്ത 24 മണിക്കൂറുകളില്‍ തീവ്രമാകുമെന്ന് മുന്നറിയിപ്പ്, നാളെയോടെ 125 കി. മീ വരെ വേഗത കൈവരിക്കാൻ സാധ്യത, അസാനിയുടെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാദ്ധ്യത

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂന മർദ്ദം അസാനി ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റാകും. അടുത്ത 24 മണിക്കൂറുകളില്‍ തീവ്ര ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. ഉത്തര ഇന്ത്യൻ സമുദ്ര മേഖലയിലെ 2022ലെ ആദ്യത്തെ ചുഴലിക്കാറ്റാണിത്. അസാനി കര തൊടാന്‍ ചുഴലിക്കാറ്റ് സാധ്യത കുറവാണ്.തിങ്കളാഴ്ച വൈകിട്ടോടെ അസാനി ആന്ധ്ര, ഒഡീഷ തീരത്തേക്ക് അടുക്കുമെങ്കിലും കര തൊടാതെ കടന്നുപോകുമെന്നാണ് വിലയിരുത്തുന്നത്.
125 കി. മീ വരെ വേഗത നാളെയോടെ കൈവരിക്കാനാണ് സാധ്യത. കേരളത്തെ നേരിട്ട് അസാനി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാത ബാധിക്കില്ല. ഒഡിഷ, ബംഗാള്‍, ആന്ധ്ര തീരത്തിലൂടെയാകും ചുഴലിക്കാറ്റ് സഞ്ചരിക്കുക.അസാനിയുടെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കിഴക്കന്‍ മേഖലകളിലാകും കൂടുതല്‍ മഴ ലഭിക്കുന്നത്. ചൊവ്വാഴ്ചയോടെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തി പ്രാപിച്ചേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അസാനി ചുഴലിക്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് ആന്ധ്ര, ഒഡിഷ തീരങ്ങളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇവിടങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. തിങ്കളാഴ്ച ആഡ്രയുടെ തീരമേഖലയിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു തുടങ്ങി. ഉഗ്രകോപി എന്നാണ് അസാനി എന്ന വാക്കിന്റെ അര്‍ത്ഥം. ശ്രീലങ്കയാണ് ഈ പേര് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha