തൃക്കാക്കരയില്‍ പിടിച്ചുനില്‍ക്കാനാവില്ല, തോല്‍ക്കുമെന്ന് ഉറപ്പിച്ച് ആംആദ്മി; നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ആ പ്രഖ്യാപനം വന്നു; തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ചിത്രം മാറിമറിഞ്ഞു! എഎപിയുടെ ലക്ഷ്യം കേവലം ഉപതെരഞ്ഞെടുപ്പല്ല..

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിര്‍ണായക മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നിരവധി അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മത്സരിക്കാനില്ല എന്ന് അറിയിച്ചിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. ട്വന്റി ട്വന്റിയും ആംആദ്മി പാര്‍ട്ടിയും ഒന്നിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടയിലാണ് പുതിയ തീരുമാനം എഎപി അറിയിച്ചിരിക്കുന്നത്.
തൃക്കാക്കരയില്‍ മത്സരിച്ചാല്‍ ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്ന നേട്ടം കൈവരിക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തല്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനുണ്ട്.
അദ്ദേഹം ഇക്കാര്യം കേരള ഘടകെത്തെ അറിയിച്ചതായാണ് വിവരം. അതേസമയം തൃക്കാക്കരയില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ ട്വന്റി ട്വന്റിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ട്വന്റി ട്വന്റിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
സംഘടനാ സംവിധാനം ദുര്‍ബലമായ തൃക്കാക്കരയില്‍ ട്വന്റി 20യുടെ പിന്തുണ ലഭിച്ചാലും എഎപിക്ക് ആകെ ഇരുപതിനായിരത്തോളം വോട്ടുകളേ ലഭിക്കുകയുള്ളൂ. ഇത് ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന കേരള ഘടകത്തിന്റെ ആശങ്കയും ഈ പിന്‍മാറ്റത്തിന് കാരണമായിട്ടുണ്ട്.
പഞ്ചാബ് നിയമസഭതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതോടെ കേരളവും തമിഴ്‌നാടും കൈപിടിയിലാക്കാം എന്നുള്ള പ്രതീക്ഷയിലാണ് ആം ആദ്മിയും കെജ്രിവാളും. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയൊരു മുന്നണിക്കെട്ടിപ്പടുക്കാനാണ് ആംആദ്മിയുടെ നീക്കം. ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ മുന്നണിയുടെ ചെയര്‍മാനാക്കും എന്നും ഈ മാസം 15ന് കിഴക്കമ്പലത്ത് വെച്ച് മുന്നണിയുടെ പ്രഖ്യാപനം നടക്കുമെന്നും നേരത്തെ സൂചനകള്‍ വന്നിരുന്നു. എന്നാല്‍ ട്വന്റി 20 പാര്‍ട്ടിയോട് ചേര്‍ന്ന് മല്‍സരിക്കുന്നതിനോടും എഎപിയിലെ കേരള ഘടനത്തിന് വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതുകൊണ്ട് തന്നെ കേരളത്തില്‍ ആംആദ്മി എങ്ങനെയാണ് വേരുറപ്പിക്കാന്‍ പോകുന്നത് എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മാത്രമല്ല 15ന് കെജ്രിവാള്‍ കേരളത്തില്‍ വരുമോ.. പിണറായി വിജയന് ഒരു ബദല്‍ ശക്തിയായി മാറുമോ എന്നെല്ലാമാണ് കേരളം ഉറ്റുനോക്കുന്നത്.
2012 ല്‍ രൂപീകരിച്ച ആംആദ്മി പാര്‍ട്ടി വെറും പത്ത് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഗാന്ധി കുടുംബം കിണഞ്ഞ് പരിശ്രമിച്ചിട്ടും കിട്ടാത്ത ഇന്ദ്ര പ്രസ്ഥത്തിലെ മുഖ്യമന്ത്രി കസേര തന്റെ ജിപ്രീതികൊണ്ട് പുഷ്പംപോലെ അടിച്ചെടുത്തയാളാണ് കെജ്രിവാള്‍. ഇപ്പോഴിതാ കോണ്‍ഗ്രസിന്റെ കൈയ്യില്‍ നിന്നും പഞ്ചാബും സ്വന്തമാക്കിയിരിക്കുന്നു. ഈ ആത്മവിശ്വാസത്തിലാണ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വേരൂന്നാന്‍ ആംആദ്മിയും കെജ്രിവാളും ശ്രമിക്കുന്നത്. കേരളത്തില്‍ ഇതിനകം തന്നെ കെജ്രിവാള്‍ ആര്‍മി ഗ്രൂപ്പുകളും ഫാന്‍ പേജുകളും തുടങ്ങിയിട്ടുമുണ്ട്.
സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യതയുള്ള 11 പേരുടെ പട്ടികയാണ് എഎപി കേന്ദ്ര നേതൃത്വത്തിന്, സംസ്ഥാന ഘടകം കൈമാറിയിരുന്നത്. ഇനി ട്വന്റി ട്വന്റിയുടെ തീരുമാനത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha