Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നായ് വളർത്തൽ കേന്ദ്രത്തിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം, പോലീസ് റെയ്ഡിൽ പിടികൂടിയത് ആറരക്കിലോയോളം കഞ്ചാവ്, സംഭരണവും വിൽപനയും വാടകയ്ക്കെടുത്ത വീട്ടിൽ, ഒരാൾ കസ്റ്റഡിയിൽ...!

08 MAY 2022 02:48 PM IST
മലയാളി വാര്‍ത്ത

പാലായിൽ നായ് വളർത്തൽ കേന്ദ്രത്തിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്. തീക്കോയി മുപ്പതേക്കറിലെ വീട്ടിൽ ഈരാറ്റുപേട്ട പോലീസ് നടത്തിയ റെയ്ഡിൽ ആറരക്കിലോയോളം കഞ്ചാവ് പിടികൂടി.സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.

തീക്കോയി മംഗളഗിരി മുപ്പതേക്കറിലാണ് ആളൊഴിഞ്ഞ മേഖലയിലെ ഒറ്റപ്പെട്ട വീട്ടിൽ നടത്തിയിരുന്ന കഞ്ചാവ് കേന്ദ്രം കണ്ടെത്തിയത്. ഈരാറ്റുപേട്ട സ്വദേശിയുടെ പക്കൽ നിന്നും വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു സംഭരണവും വിൽപനയും.നടത്തിപ്പുകാരനായ കടുവാമുഴി തൈമഠത്തിൽ സാത്താൻ ഷാനു എന്നു വിളിക്കുന്ന ഷാനവാസ്, നിഷാദ് എന്നിവർ റെയ്ഡിനെത്തിയ സംഘത്തെ കണ്ട് ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. ഇയാളുടെ സഹായി സഞ്ചുവിനെ പൊലീസ് പിടികൂടി.

പ്രധാന റോഡിൽ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലായി റബർ തോട്ടത്തിന് നടുവിലെ ചെറിയ വീട്ടിലായിരുന്നു കാലങ്ങളായി കഞ്ചാവ് വിൽ പന. നായ വളർത്തലും വിൽപനയും എന്നാണ് പറഞ്ഞിരുന്നതെങ്കിലും രാത്രികാലങ്ങളിലടക്കം വാഹനങ്ങൾ വന്നു പോകുന്നത് പ്രദേശവാസികൾ ശ്രദ്ധിച്ചിരുന്നു.

ഈരാറ്റുപേട്ട പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ , ഈരാറ്റുപേട്ട S.I വി.വി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. അൽസേഷ്യൻ, ലാബ് അടക്കം ആറോളം മുന്തിയ ഇനം നായ്ക്കളും വീട്ടിലുണ്ടായിരുന്നു.

ഓടി രക്ഷപെട്ട ഷാനവാസ് സ്ഥിരം കഞ്ചാവ് വിൽപനക്കാരനാണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ മറ്റ് കേസുകൾ നിലവിലുണ്ട്. ഓടിരക്ഷപ്പെട്ടവർക്കായി അന്വേഷണം ഊർജിതമാക്കി. പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നിർദ്ദേശപ്രകാരം ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ വി.വി. വിഷ്ണുവിന്റെ നേതൃത്വത്തിൽ സിപിഒ മാരായ ശരത്, ജോബി, അനീഷ് മോൻ, പ്രൊബേഷൻ എസ്ഐ സുജലേഷ്, അനീഷ്, വിനയരാജ്, നാരായണൻ നായർ , അനിൽകുമാർ , ഗ്രേഡ് എസ് ഐ. ബ്രഹ്മദാസ് , സോനു , അനീഷ് , രാജേഷ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. മേലുകാവ് എസ് എച്ച് ഒ സജീവ് ചെറിയാൻ, മരങ്ങാട്ടുപിള്ളി എസ്.എച്ച്.ഒ. അജേഷ് എന്നിവർ തുടർനടപടികൾക്ക് നേതൃത്വം നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (7 minutes ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (12 minutes ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (24 minutes ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (38 minutes ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (1 hour ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോമൺവെൽത്ത് ഗെയിംസ്... പുരുഷന്മാരുടെ 65 കിലോഗ്രാം വെയിറ്റ്ലിഫ്‌റ്റിംഗിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ മുത്തുപാണ്ടി  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം...  (2 hours ago)

വയനാട് കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം....  (3 hours ago)

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം  (3 hours ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 64 കേസുകളിലായി 75 പേര്‍ കൂടി അറസ്റ്റിൽ  (3 hours ago)

വിശാഖിനെ വെട്ടി വീഴ്ത്തിയതറിഞ്ഞ് ഓടിയെത്തി അമ്മ; വെള്ളം താ അമ്മേയെന്ന് വിശാഖിന്റെ കരച്ചിൽ; അമ്മ അലറിക്കരഞ്ഞിട്ടും ആരും സഹായിച്ചില്ല; അതിർത്തിത്തർക്കം അവസാനിച്ചത് കൊടും ക്രൂര കൊലപാതകത്തിൽ  (3 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ 35 റണ്‍സിന് ഇന്ത്യയുടെ ജയം  (3 hours ago)

Malayali Vartha Recommends