എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ (77) അന്തരിച്ചു. അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം സാക്ഷരതാ പ്രസ്ഥാനങ്ങളിലും മാധ്യമരംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
കാൻഫെഡ് പ്രവർത്തകനായിരുന്ന കാവുങ്കൽ നാരായണൻ സാക്ഷരതാസമിതി പ്രചരണവിഭാഗം മാനേജർ, 'സാക്ഷര കേരളം' മാസികയുടെ എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
'അഭയം തേടുന്നവർ', 'ഗ്രാമവഴിയിലെ കനലുകൾ' 'ഗോപുരം', 'കല്ലിന്റെ നിഴൽ' എന്നീ നോവലുകളും തെരഞ്ഞെടുത്ത ചെറുകഥകളും ഉൾപ്പെടെ ശ്രദ്ധേയമായ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. പരേതരായ അയ്യങ്കാവ് കുഞ്ഞിരാമൻ മണിയാണിയുടെയും കെ.പി. നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: അഭിലാഷ് (മാസ്ട്രോ മെറ്റൽസ്, കാഞ്ഞങ്ങാട്), വിപിൻ കുമാർ (എൻജിനിയർ, എറണാകുളം), സബിൻരാജ് (ദുബായ്).
"
https://www.facebook.com/Malayalivartha



























