കെ.എസ് ചിത്രക്ക് ഇന്ന് 63-ാം പിറന്നാൾ... ആശംസകളുമായി സംഗീത ലോകവും സിനിമാ ലോകവും...

കെ.എസ് ചിത്രക്ക് ഇന്ന് 63-ാം പിറന്നാൾ. പ്രിയ ഗായികക്ക് ആശംസകൾ നേർന്ന് സംഗീത ലോകവും സിനിമാ ലോകവും. മലയാളികളുടെ കാതിൽ പതിഞ്ഞ എത്രയെത്ര പാട്ടുകൾ. കേട്ടാലും കേട്ടാലും മതിവരില്ല. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിൻറെ നഷ്ടം ആയിരുന്നു. എം.ജി. രാധാകൃഷ്ണൻറെ തന്നെ സംഗീത സംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ 'അരികിലോ അകലെയോ' എന്നതാണ് ഈ ഗാനം. ഞാൻ ഏകനാണ് എന്ന ചിത്രത്തിലെ രജനീ പറയൂ.., പ്രണയവസന്തം തളിരണിയുമ്പോൾ എന്നീ ഗാനങ്ങൾ ചിത്രയെന്ന ഗായികയെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഏറെ പരിചിതയാക്കി.
എൻറെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രമായിരുന്നു ചിത്രയെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാക്കിയത്. 'ആളൊരുങ്ങി, അരങ്ങൊരുങ്ങി' എന്ന ഗാനം മലയാളികൾ നെഞ്ചേറ്റി ലാളിച്ചു. യേശുദാസിനൊപ്പം നടത്തിയ ആദ്യകാല സംഗീത പരിപാടികളാണ് കെ.എസ്. ചിത്രയുടെ കരിയറിന് വലിയ കരുത്തായി മാറിയത്.
ഗാനഗന്ധർവ്വനൊപ്പമുള്ള സ്റ്റേജ് ഷോകൾ ചിത്രയിലെ ഗായികയെ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാനായി സഹായിച്ചു. തുടർന്ന്, തമിഴിൽ ഇളയരാജയുടെ സംഗീതസംവിധാനത്തിൽ 'നീ താനേ അന്തക്കുയിൽ' എന്ന ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് ചിത്ര ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തു.
"
https://www.facebook.com/Malayalivartha




















