തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം

വാഹനാപകടത്തിൽ യുവമാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം. ജനം ടിവി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാനായ പാറശാല സ്വദേശി അഭിജിത്ത് (26) ആണ് മരണമടഞ്ഞത്.
ഇന്നലെ രാത്രി കാഞ്ഞിരംകുളത്ത് ബൈക്ക് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് ദാരുണാന്ത്യമുണ്ടായത് . രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
ഗുരുതരമായി പരുക്കേറ്റ അഭിജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി കഴിഞ്ഞില്ല. മരണവിവരം സഹപ്രവർത്തകരെയും മാദ്ധ്യമരംഗത്തെയും ദുഃഖത്തിലാഴ്‌ത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് നടക്കുന്നതാണ്.
https://www.facebook.com/Malayalivartha



























