പത്തുപവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച് പോകവേ ബൈക്ക് അപകടം, പ്രതികളിൽ ഒരാൾ മരിച്ചു

സ്വര്‍ണ്ണമാല മോഷ്ടിച്ച് കടന്ന പ്രതികള്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പ്രതികളിൽ ഒരാൾ മരിച്ചു. സജ്ജാദ് എന്നയാളാണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന അമല്‍ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തമിഴ്‌നാട് തക്കലയില്‍ നിന്ന് വഴിയിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ പത്തുപവന്റെ മാല പൊട്ടിച്ച് കടക്കവേയാണ് അപകടം. തിരുവനന്തപുരത്തെ നരുവാമൂട് എത്തിയപ്പോഴാണ് അപകടമുണ്ടായത്. സജ്ജാദിന്റെ പേരില്‍ മുമ്പും മാലമോഷണ കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha